Get Updates
Get notified of breaking news, exclusive insights, and must-see stories!

68കാരന് 34കാരിയെ കീഴ്‌പ്പെടുത്താനാവില്ലെന്ന് റിപ്പോർട്ട്: ഉമ്മന്‍ചാണ്ടിക്ക് രക്ഷയായത് 2 കാര്യങ്ങള്‍

തിരുവനന്തപുരം: സോളാർ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ ദിവസം സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്ലി​ഫ്ഹൗ​സി​ല്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന പരാതി വസ്തുതാവിരുദ്ധമാണെന്നും ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യില്‍ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബി ജെ പി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും സമാനമായ റിപ്പോർട്ടാണ് സി ബി ഐ നല്‍കിയിരിക്കുന്നത്. ഇ​തോ​ടെ സോ​ളാ​ർ പീ​ഡ​ന​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെയ്ത എല്ലാ കേസിലും പ്രതികളെ സി ബി ഐ കുറ്റവിമുക്തരാക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ പ്രധാനമായും

ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് സി ബി ഐ പരിശോധിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പീഡനം നടന്നു എന്ന് പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൌസില്‍ ഉണ്ടായിരുന്നോ, പരാതിക്കാരിയും മുന്‍ മുഖ്യമന്ത്രിയും അന്നേ ദിവസം കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു സി ബി ഐ തേടിയത്.

സി ബി ഐ ഇൻസ്പെക്ടർ നിപുൻ ശങ്കറും

സി ബി ഐ ഇൻസ്പെക്ടർ നിപുൻ ശങ്കറും സംഘവുമായിരുന്നു കേസ് അന്വേഷിച്ചത്. ആദ്യത്തെ ചോദ്യത്തിന് ഉത്തരം ആ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നു എന്നു തന്നെയാണ്. എന്നാല്‍ അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൌസില്‍ എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് നൂറോളം സാക്ഷികള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് തെളിവുകളും പരാതിക്കാരിക്കെതിരായിരുന്നു.

പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത്

പരാതിക്കാരിയും പ്രതിയും ഒരേ സമയത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഒരു തെളിവും സി ബി ഐക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പീഡനം കണ്ടെന്ന് നേരത്തെ ടിവി ചാനലിലൂടെ വെളിപ്പെടുത്തിയ പിസി ജോർജ് അടക്കം നാല് പേരെ കോടതിയിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയേയും ഉമ്മന്‍ ചാണ്ടിയേയും നേരിട്ട് കണ്ടിട്ടില്ലെന്നായിരുന്നു ഇവരെല്ലാം നല്‍കിയ മൊഴി.

Hair Growth: ഇനി താരനൊരു പ്രശ്നമല്ല, മുടിയും വളരും: ഇതാ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന 5 ടിപ്സുകള്‍

പരാതിക്കാരി തന്നെ പേര് നല്‍കിയവരും

പരാതിക്കാരി തന്നെ പേര് നല്‍കിയവരും ഇരുവരേയും ഒരുമിച്ച് കണ്ടില്ലെന്ന് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ പൂർണ്ണമായും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി. ക്ലിഫ് ഹൗസിൽ വച്ച് ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്ന ആരോപണം ശരിയാണോ എന്നു കണ്ടെത്താൻ സിബിഐ സംഘം വിദഗ്ധനായ ഡോക്ടറുടെ ശാസ്ത്രീയ ഉപദേശം തേടിയിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

68 വയസ്സുകാരനായ ഒരാൾക്ക് 34 വയസ്സുകാരിയും

68 വയസ്സുകാരനായ ഒരാൾക്ക് 34 വയസ്സുകാരിയും ആരോഗ്യവതിയുമായ ഒരാളെ ശാരീരികമായി കീഴ്പ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്. ഒൗദ്യോഗിക വസതിയിൽ പരാതിക്കാരിക്കൊപ്പം മാത്രമായി സമയം ചെലവിടാൻ കഴിയുന്ന സാഹചര്യം മുഖ്യമന്ത്രിക്കില്ലെന്നും സി ബി ഐ റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ദില്ലി കേരള ഹൌസില്‍ വെച്ച് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കോഴ നല്‍കിയെന്ന ആരോപണവും പൊളിഞ്ഞു.

കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍

അതേസമയം, കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും തീരുമാനിച്ചിരുന്നതെന്നാണ് സി ബി ഐ റിപ്പോർട്ടിന് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+