കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ സ്‌കൂളുകളില്‍ ഇനി സോളാര്‍ വൈദ്യുതി; ഒന്‍പത് കോടിയുടെ പദ്ധതിക്ക് തുടക്കമായി

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ആരംഭിക്കുന്ന സോളാര്‍ ഗ്രിഡ് പദ്ധതിക്ക് തുടക്കമായി. ജില്ലാതല പ്രവൃത്തി ഉദ്ഘാടനം പാപ്പിനിശേരി ഇ എം എസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സോളാര്‍ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും സോളാര്‍ പാനല്‍ ഉപയോഗിച്ച് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ഇതിനായി ഒമ്പത് കോടിയോളം രൂപ ചെലവഴിക്കും. ഓരോ സ്ഥാപനവും തങ്ങളുടെ ആവശ്യം കഴിച്ച് മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയും ജില്ലാ പഞ്ചായത്തും തമ്മില്‍ കരാറായി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 53 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കും ക്രമേണ പദ്ധതി വ്യാപിപ്പിക്കും.

hospl

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ പി ജയ ബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, കെ. ശോഭ, ടി ടി റംല, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍, പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി പി ഷാജിര്‍, അജിത്ത് മാട്ടൂല്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ പി ലീല, എന്‍ ശ്രീധരന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി ഐ വല്‍സല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി ലീല, അസിസ്റ്റന്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ എന്‍ ശ്രീലകുമാരി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി വി പ്രീത, പ്രധാനാധ്യാപിക പി പി ലത, റെയ്ഡ് കോ ജനറല്‍ മാനേജര്‍ എന്‍ കുട്ടികൃഷ്ണന്‍, അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യസ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

English summary
solar project in kannur schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X