സോളാറിൽ കുരുങ്ങുമോ യുഡിഎഫ്? ആഡംബര ഹോട്ടലിൽ പീഡിപ്പിച്ചെന്ന് പരാതിക്കാരി, അനിൽകുമാറിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി അനില്‍ കുമാറിനെതിരെയുള്ള പീഡന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ കുമാറിനെതിരെ പീഡന കേസില്‍ പരാതി നല്കിയ സ്ത്രീ മൊഴി നല്‍കിയിരുന്നു. കൊല്ലം അഡീഷണല്‍ കമ്മീഷര്‍ ജോസി ചെറിയാന് മുമ്പാകെയാണ് പരാതിക്കാരി മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ച് ഹെഡ്കോര്‍ട്ടേഴ്സ് റജിസ്ട്രര്‍ ചെയ്ത 142/2019 നമ്പര്‍ കേസിലാണ് മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് എപി അനില്‍ കുമാറിനെ ചോദ്യം ചെയ്യുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഉടന്‍ ചോദ്യം ചെയ്യും
സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എപി അനില്‍ കുമാറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പരാതിക്കാരിടയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേസ് വീണ്ടും കുത്തിപ്പൊക്കി
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയ പൊലീസ് ഇപ്പോള്‍ ഉന്നംവയ്ക്കുന്നത് എപി അനില്‍ കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ഇപ്പോള്‍ മുന്‍ മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തന്നെ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ആഡംബര ഹോട്ടലില്‍
2012ല്‍ സെപ്റ്റംബറില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പരാതിയില്‍ വ്യക്തമാക്കുന്നത്. തെളിവെടുപ്പില്‍ പീഡനം നടന്ന മുറിയടക്കം പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ച് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്.

മൊഴിയിലും തെളിവിലും
എന്നാല്‍ പരാതിക്കാരിയുടെ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനാകുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. രണ്ട് ജില്ലകളുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികളുടെ കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്.

പീഡനം നടന്ന മുറി
കൂടാതെ പീഡനം നടന്നെന്ന് പറയുന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ അന്നേ ദിവസം മന്ത്രി അനില്‍ കുമാര്‍ താസിച്ചോ എന്ന സംബന്ധിച്ച് രേഖകളൊന്നും ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടില്ല. അത്തരം തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് കടുത്ത നടപടികള്‍ പൊലീസിന് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications