കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിൽ കുരുങ്ങുമോ യുഡിഎഫ്? ആഡംബര ഹോട്ടലിൽ പീഡിപ്പിച്ചെന്ന് പരാതിക്കാരി, അനിൽകുമാറിനെ ചോദ്യം ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എപി അനില്‍ കുമാറിനെതിരെയുള്ള പീഡന കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ കുമാറിനെതിരെ പീഡന കേസില്‍ പരാതി നല്‍കിയ സ്ത്രീ മൊഴി നല്‍കിയിരുന്നു. കൊല്ലം അഡീഷണല്‍ കമ്മീഷര്‍ ജോസി ചെറിയാന്‍ മുമ്പാകെയാണ് പരാതിക്കാരി മൊഴി നല്‍കിയത്. ക്രൈം ബ്രാഞ്ച് ഹെഡ്‌കോര്‍ട്ടേഴ്‌സ് റജിസ്ട്രര്‍ ചെയ്ത 142/2019 നമ്പര്‍ കേസിലാണ് മൊഴി നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് എപി അനില്‍ കുമാറിനെ ചോദ്യം ചെയ്യുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

 പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല പിതാവുമായി ഇടഞ്ഞ് വിജയ്; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം താരത്തെ ചൊടിപ്പിച്ചു, പരസ്പരം മിണ്ടാറില്ല

ഉടന്‍ ചോദ്യം ചെയ്യും

ഉടന്‍ ചോദ്യം ചെയ്യും

സോളാര്‍ പീഡന കേസില്‍ മുന്‍ മന്ത്രി എപി അനില്‍ കുമാറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പരാതിക്കാരിടയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 കേസ് വീണ്ടും കുത്തിപ്പൊക്കി

കേസ് വീണ്ടും കുത്തിപ്പൊക്കി

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയ പൊലീസ് ഇപ്പോള്‍ ഉന്നംവയ്ക്കുന്നത് എപി അനില്‍ കുമാറിനെയാണ്. പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ഇപ്പോള്‍ മുന്‍ മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തന്നെ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ആഡംബര ഹോട്ടലില്‍

ആഡംബര ഹോട്ടലില്‍

2012ല്‍ സെപ്റ്റംബറില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പരാതിയില്‍ വ്യക്തമാക്കുന്നത്. തെളിവെടുപ്പില്‍ പീഡനം നടന്ന മുറിയടക്കം പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ച് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്.

മൊഴിയിലും തെളിവിലും

മൊഴിയിലും തെളിവിലും

എന്നാല്‍ പരാതിക്കാരിയുടെ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോധ്യപ്പെടാനാകുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. രണ്ട് ജില്ലകളുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികളുടെ കാര്യം വിശദീകരിക്കുന്നതിന് വേണ്ടി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ബന്ധമില്ലെന്നതാണ് പൊരുത്തക്കേടുകളിലൊന്ന്.

പീഡനം നടന്ന മുറി

പീഡനം നടന്ന മുറി

കൂടാതെ പീഡനം നടന്നെന്ന് പറയുന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ അന്നേ ദിവസം മന്ത്രി അനില്‍ കുമാര്‍ താസിച്ചോ എന്ന സംബന്ധിച്ച് രേഖകളൊന്നും ഹോട്ടലില്‍ നിന്ന് ലഭിച്ചിട്ടില്ല. അത്തരം തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് കടുത്ത നടപടികള്‍ പൊലീസിന് സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

Recommended Video

cmsvideo
Saritha S Nair settles 16 cases of 31 by giving money | Oneindia Malayalam

കോവിഡ് സാഹചര്യം അടിസ്ഥാനമാക്കി രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് അമിത് ഷാകോവിഡ് സാഹചര്യം അടിസ്ഥാനമാക്കി രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് അമിത് ഷാ

ബീഹാറില്‍ തേജസ്വിയോ നിതീഷോ; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍, മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചുബീഹാറില്‍ തേജസ്വിയോ നിതീഷോ; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍, മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു

ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍ബീഹാറില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിച്ച ജില്ലകളില്‍

ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!ബീഹാര്‍ ഫോട്ടോ ഫിനിഷിലേക്കാണോ? കാര്യങ്ങള്‍ കടുപ്പം, നിതീഷിന്റെ തകര്‍ച്ചയ്ക്ക് പല കാരണങ്ങള്‍!!

English summary
Solar Rape Case: Complainant alleges torture in luxury hotel, AP Anil Kumar will be questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X