കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ റിപ്പോർട്ടിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് സർക്കാർ! സരിതയുടെ കത്ത് മാത്രമല്ല...

നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നാണ് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്

Google Oneindia Malayalam News

കൊച്ചി: സോളാർ കമ്മീഷൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റിപ്പോർട്ടിൽ തെറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ കോടതിക്ക് ഇടപെടാനാകുവെന്നും, ഉള്ളടക്കത്തിൽ ഇടപെടാൻ അധികാരമില്ലെന്നും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

കോൺഗ്രസ് മുട്ടുമടക്കില്ല! മോദിക്ക് അധികാര ലഹരി! ബിജെപിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി...കോൺഗ്രസ് മുട്ടുമടക്കില്ല! മോദിക്ക് അധികാര ലഹരി! ബിജെപിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി...

സോളാർ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാക‍ൃഷ്ണനും നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഈ വാദമുന്നയിച്ചത്. നിയമസഭയുടെ അധികാരങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നാണ് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. റിപ്പോർട്ട് നിയമസഭയുടെ സ്വത്താണ്. റിപ്പോർട്ടിൽ ശരിയും തെറ്റുമുണ്ടാകാൻ സാധ്യതയുണ്ട്. അതിൽ നടപടിയെടുക്കേണ്ടത് നിയമസഭയാണ്- സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

solar

സരിതയുടെ കത്ത് ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെട്ടിരുന്നില്ലല്ലോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനും സർക്കാർ ശനിയാഴ്ച മറുപടി നൽകി. സരിതയുടെ കത്തിനെ മാത്രം അടിസ്ഥാനമാക്കിയല്ല റിപ്പോർട്ടെന്നും, സാക്ഷിമൊഴികളും മറ്റു തെളിവുകളും കൂടി പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും നൽകിയ ഹർജി ഇനി അടുത്ത മാസം ഏഴിന് പരിഗണിക്കും. സരിത ഉൾപ്പെടെയുള്ള മറ്റ് കക്ഷികളുടെ വാദം അന്ന് കേൾക്കും.

യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്! മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!

ഉമ്മന്‍ചാണ്ടിയെ വിടാതെ സരിത; ഓടിയൊളിക്കാന്‍ ശ്രമം!! ഹൈക്കോടതിയില്‍ ഹര്‍ജി, നേതാക്കളുടെ ഇരഉമ്മന്‍ചാണ്ടിയെ വിടാതെ സരിത; ഓടിയൊളിക്കാന്‍ ശ്രമം!! ഹൈക്കോടതിയില്‍ ഹര്‍ജി, നേതാക്കളുടെ ഇര

English summary
solar report case; government's argument in high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X