കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ അഴിമതി; കോണ്‍ഗ്രസില്‍ പാളയത്തില്‍ പട; ഉമ്മന്‍ ചാണ്ടി പുറത്തേക്ക്

സോളാര്‍ കേസില്‍ കുടുങ്ങിയതോടെ വിഡി സതീശന്‍ പ്രസിഡന്റാകാനുള്ള സാധ്യത വര്‍ധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ മുതിര്‍ന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കി നടത്തിയ വാര്‍ത്താ സമ്മേളനം കോണ്‍ഗ്രസിനുള്ളില്‍ പുതിയ പടയൊരുക്കത്തിന്റെ തുടക്കമാണെന്ന് റിപ്പോര്‍ട്ട്. വിഡി സതീശനും വിഎം സുധീരനും ഉള്‍പ്പെടുന്ന ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് പാര്‍ട്ടിയില്‍ കലാപമുയര്‍ത്തുന്നത്.

ദീപാവലിക്ക് പടക്ക വില്‍പന; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് സതീശന്‍ പറയുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധില്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. ഇതേ വാചകങ്ങള്‍ തന്നെയാണ് കഴിഞ്ഞദിവസം വിഎം സുധീരനും ഉന്നയിച്ചതെന്നത് ശ്രദ്ധേയമാണ്.

oommen-chandy-600-18-1508298978.jpg -Properties


കേസില്‍ ആരോപണ വിധേയരായവരെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ശക്തമായി തിരിച്ചടിക്കുമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സോളാര്‍ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനം നേരത്തെ നിരസിച്ചതെന്നാണ് സൂചന.

ഗുര്‍മീത് റാം റഹീമിനെ കാണാന്‍ ഭാര്യയെത്തി; പിന്നീട് ജയിലില്‍ സംഭവിച്ചത്
ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ചില നേതാക്കള്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കേസില്‍ കുടുങ്ങിയതോടെ വിഡി സതീശന്‍ പ്രസിഡന്റാകാനുള്ള സാധ്യത വര്‍ധിച്ചു. ഇക്കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സതീശന്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കേസില്‍ കുടുങ്ങിയവരെയെല്ലാം മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമായതോടെ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിയാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

English summary
Solar report contains serious charges: VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X