സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതിന് ഒരു കാരണമുണ്ട്; പിണറായിക്ക് ഭയം?
തിരുവനന്തപുരം: സോളാര്‍ കേസ് രാഷ്ട്രീയ കേരളത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി എത്തിയെങ്കിലും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതിനിടെ സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇതിനായി നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ സര്‍ക്കാരിന് പണം നല്‍കാന്‍ തയ്യാറാകുന്ന ഉമ്മന്‍ചാണ്ടിക്ക് ലക്ഷങ്ങള്‍ ചെലവാക്കി റിപ്പോര്‍ട്ട് അങ്ങോട്ടു നല്‍കാമെന്ന് സര്‍ക്കാര്‍ അങ്ങോട്ട് പറയുന്ന സ്ഥിതിയാണ് ഇപ്പോഴത്തേതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദിവസത്തെ പ്രത്യേക നിയമ സഭയ്ക്ക് ലക്ഷങ്ങള്‍ ചെലവാകുമെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരിച്ചടി ഭയന്ന്
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത് തിരിച്ചടി ഭയന്നിട്ടാണെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കാനും തീരുമാനിച്ചിരിക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത് തിരിച്ചടി ഭയന്നിട്ടാണെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലം
സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ഉമ്മന്‍ചാണ്ടി അപേക്ഷ നല്‍കിയിരുന്നു. തനിക്കെതിരെ കേസെടുത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലവിധി വിവരാവകാശ കമ്മീഷൗനില്‍ നിന്ന് ലഭിക്കാന്‍ ഇടയുണ്ട്.

പെട്ടെന്ന് തീരുമാനം
ഇതു മുന്നില്‍ കണ്ടാണ് പിണറായി സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പിണറായി വിജയന്‍.

ലക്ഷങ്ങളുടെ ചിലവ്
ഒരു ദിവസത്തെ നിയമ സഭ സമ്മേളനം വിളിക്കുന്നത്ത് ലക്ഷങ്ങള്‍ ചിലവാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട്ിന്റെ പകര്‍പ്പ് ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്നതിന് തുല്യമാണെന്നാണ് വിവരങ്ങള്‍. ഒരു ദിവസത്തെ നിയമസഭ സമ്മേളനത്തിന് 26 ലക്ഷം ചിവാകുമെന്നാണ് വിവരങ്ങള്‍.

ചിലവ് ഇങ്ങനെ
ഒരു മണിക്കൂര്‍ മാത്രമായിരിക്കും സമ്മേളനം. മന്ത്രിമാര്‍ക്ക് സിറ്റിങ് ഫീസും യാത്ര ബത്തയും ഇല്ല. ബാക്കി 121 എംഎല്‍എമാര്‍ക്ക് 750 രൂപ വീതം സിറ്റിങ് ഫീസ് നല്‍കണം. ഇവര്‍ക്ക് യാത്ര ബത്ത നല്‍കണം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ജീവനക്കാര്‍ക്ക് ഓവര്‍ ടൈം ശമ്പളം നല്‍കണം. കൂടാതെ ഡ്യൂട്ടി ഡോക്ടര്‍ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ നിയമസഭയിലെ എല്ലാ ജീവനക്കാര്‍ക്കും ഓവര്‍ടൈം ശമ്പളമുണ്ട്.

സഭയില്‍ വയ്ക്കണമെന്ന് നിയമമില്ല
കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ പ്രത്യേക സമ്മേളനം ചേരുന്നത് ഇതാദ്യമായിട്ടാണ്. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് മുമ്പ് സഭയില്‍ വയ്ക്കണമെന്ന് നിയമമില്ല.

നടപടിയാണ് പ്രധാനം
റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോള്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടിയാണ് പ്രധാനം. നടപടിയെ കുറിച്ച് മുഖ്യമന്ത്രി നേരത്തെ പറഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നത് വെറുമൊരു ചടങ്ങുമാത്രമാണ്.

ചോദിച്ചിട്ട് കൊടുത്തില്ല
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടികളെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ ഉമ്മന്‍ചാണ്ടി വിവരാവകാശ നിയമ പ്രാകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയില്ല. പിന്നാലെ പിണറായിക്ക് കത്ത് നല്‍കി. എന്നിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ലക്ഷങ്ങള്‍ ചിലവാക്കി സര്‍ക്കാര്‍ തന്നെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നത്.












Click it and Unblock the Notifications