സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; നെഞ്ചിടിപ്പോടെ യുഡിഎഫും കോണ്‍ഗ്രസും
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; നെഞ്ചിടിപ്പോടെ യുഡിഎഫും കോണ്‍ഗ്രസും
കോഴിക്കോട്: സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍ വെക്കുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വലിയ നിയമപോരാട്ടത്തിനാണ് വഴി തുറക്കുക. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഓഫീസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും അഴിമതി സൂചിപ്പിക്കുകയും ചെയ്യുന്നതിനാല്‍ യുഡിഎഫ് വലിയ വിശദീകരണം ഇക്കാര്യത്തില്‍ നടത്തേണ്ടിവന്നേക്കും.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയഭാവി സോളാര്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. വിഡി സതീശന്‍, വിഎം സുധീരന്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പുതന്നെ നേതാക്കളെ വിമര്‍ശിച്ച് രംഗത്തിത്തിയിരുന്നു. റിപ്പോര്‍ട്ടിലെ കടുത്ത പരാമര്‍ശങ്ങള്‍ കൂടി പുറത്തുവരുന്നതോടെ യുഡിഎഫും കോണ്‍ഗ്രസും പ്രതിരോധത്തിലാകും.

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സോളാര്‍ വിഷയം ബിജെപി ആയുധമാക്കും. കോണ്‍ഗ്രസിന്റെ അഴിമതി എന്ന രീതിയിലായിരിക്കും ഇത് വിവാദമാക്കുക. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ ദേശീയ പ്രാധാന്യം സോളാറിന് ലഭിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications