ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷ മങ്ങുന്നു... പിണറായി കളി തുടങ്ങി, കുഞ്ഞൂഞ്ഞിനെ അടിമുടി പൂട്ടും...
സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചേക്കില്ല
തിരുവനന്തപുരം: സോളാര്‍ കേസില്‍ കുടുങ്ങി പ്രതിസന്ധിയിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അടിമുടി പൂട്ടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പിണറായി വിജയന് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.
സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതായി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട. എന്നാല്‍ അതു ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പകര്‍പ്പ് ലഭിച്ചേക്കില്ല
സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം മതി അതിന്റെ പകര്‍പ്പ് പുറത്തു കൊടുക്കുന്നത് എന്നാണ് ഭരണതലത്തില്‍ ഉയരുന്ന അഭിപ്രായം.

അപേക്ഷ നല്കി
സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതു തള്ളിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

നിയമസഭാ സമ്മേളനം
നിയമസഭാ സമ്മേളനം 2018 ജനുവരിക്കുള്ളില്‍ ചേര്‍ന്നാല്‍ മതി. അതുവരെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം തന്നെയിരിക്കട്ടെയെന്ന അഭിപ്രായമാണ് ഭരണതലത്തിലുള്ളവരുടെ അഭിപ്രായം.

സര്‍ക്കാരിന് തള്ളാം
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കാന് വിവരാവകാശ കമ്മീഷന് തയ്യാറായാലും അതു തള്ളാന്‍ സര്‍ക്കാരിനു സാധിക്കും. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും.

കോടതിയെ സമീപിക്കാം
കോടതിയെ സമീപിക്കുകയെന്നതു മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും മുന്നില്‍ പിന്നീടുള്ള ഏക മാര്‍ഗം. സ്വാഭാവിക നീതി വേണമെന്ന ആവശ്യമാവും അദ്ദേഹം കോടതിയില്‍ ഉന്നയിക്കുക.

അറിയാനുള്ള അവകാശം
സോളാര്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുകയെന്നത് ഏതു വ്യക്തിയുടെയും അവകാശമാണെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ വാദിക്കും.

കടുത്ത സമ്മര്‍ദ്ദത്തില്‍
സിപിഎമ്മും ബിജെപിയും സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടന്നാക്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന് മറുപടിയില്ല. റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണെന്ന് ഉള്ളതെന്ന് വ്യക്തമല്ലാത്തതിനാല്‍ നിയമപരമായി മുന്നോട്ടു പോവാന്‍ സാധിക്കാതെ വലയുകയാണ് കോണ്‍ഗ്രസ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications