കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ പ്രതീക്ഷ മങ്ങുന്നു... പിണറായി കളി തുടങ്ങി, കുഞ്ഞൂഞ്ഞിനെ അടിമുടി പൂട്ടും...

സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചേക്കില്ല

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ കുടുങ്ങി പ്രതിസന്ധിയിലായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അടിമുടി പൂട്ടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പിണറായി വിജയന്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.

ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...

വരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യതവരാനിരിക്കുന്നത് കനത്ത ഇടിയും മഴയും... തുലാവര്‍ഷമല്ല, പക്ഷെ ശക്തമായ മഴയ്ക്ക് സാധ്യത

സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതായി ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട. എന്നാല്‍ അതു ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പകര്‍പ്പ് ലഭിച്ചേക്കില്ല

പകര്‍പ്പ് ലഭിച്ചേക്കില്ല

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു ശേഷം മതി അതിന്റെ പകര്‍പ്പ് പുറത്തു കൊടുക്കുന്നത് എന്നാണ് ഭരണതലത്തില്‍ ഉയരുന്ന അഭിപ്രായം.

അപേക്ഷ നല്‍കി

അപേക്ഷ നല്‍കി

സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കാണ് ഉമ്മന്‍ ചാണ്ടി അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതു തള്ളിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനം 2018 ജനുവരിക്കുള്ളില്‍ ചേര്‍ന്നാല്‍ മതി. അതുവരെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം തന്നെയിരിക്കട്ടെയെന്ന അഭിപ്രായമാണ് ഭരണതലത്തിലുള്ളവരുടെ അഭിപ്രായം.

സര്‍ക്കാരിന് തള്ളാം

സര്‍ക്കാരിന് തള്ളാം

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ തയ്യാറായാലും അതു തള്ളാന്‍ സര്‍ക്കാരിനു സാധിക്കും. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും.

കോടതിയെ സമീപിക്കാം

കോടതിയെ സമീപിക്കാം

കോടതിയെ സമീപിക്കുകയെന്നതു മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസിനും മുന്നില്‍ പിന്നീടുള്ള ഏക മാര്‍ഗം. സ്വാഭാവിക നീതി വേണമെന്ന ആവശ്യമാവും അദ്ദേഹം കോടതിയില്‍ ഉന്നയിക്കുക.

അറിയാനുള്ള അവകാശം

അറിയാനുള്ള അവകാശം

സോളാര്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുകയെന്നത് ഏതു വ്യക്തിയുടെയും അവകാശമാണെന്നും ഉമ്മന്‍ ചാണ്ടി കോടതിയില്‍ വാദിക്കും.

കടുത്ത സമ്മര്‍ദ്ദത്തില്‍

കടുത്ത സമ്മര്‍ദ്ദത്തില്‍

സിപിഎമ്മും ബിജെപിയും സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടന്നാക്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന് മറുപടിയില്ല. റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണെന്ന് ഉള്ളതെന്ന് വ്യക്തമല്ലാത്തതിനാല്‍ നിയമപരമായി മുന്നോട്ടു പോവാന്‍ സാധിക്കാതെ വലയുകയാണ് കോണ്‍ഗ്രസ്.

English summary
Solar commission report's copy may not be given to Oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X