തിരുവനന്തപുരത്ത് നക്ഷത്ര വേശ്യാലയം!!! എംഎല്‍എമാര്‍ക്കും ബന്ധം...?
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കെതിരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണവുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. തലസ്ഥാനത്ത് നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില കോണ്‍ഗ്രസ് എംഎല്‍എമാരാണ് വേശ്യാലയം നടത്തുന്നതെന്നുമാണ് ബിജു രാധാകൃഷ്ണന് ആരോപിച്ചിരിക്കുന്നത്.
സോളാര്‍ കമ്മീഷന്റെ ക്രോസ് വിസ്താരത്തനിടെയാണ് ബിജു രാധാകൃഷ്ണന് ഗുരുതര ആരോപണങ്ങള്‍ നടത്തിയിട്ടുള്ളത്. ചില ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ നക്ഷത്രവേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സരിത എസ് നായര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് മൊഴി.
Read More; മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ല... മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് പിണറായി

നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിക്കുന്നതിനെ പറ്റി മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം അറിയാമായിരുന്നു. എന്നാല്‍ അവര്‍ ഇത് കണ്ടില്ലെന്ന് നടിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുന്‍ മന്ത്രിമാരും എറണാകുളം ജില്ലയിലെ യുവഎംഎല്എയുമാണ് നക്ഷത്ര വേശ്യാലയം നടത്തിയിരുന്നതെന്നാണ് ബിജു രാധാകൃഷ്ണന്റെ ആരോപണം. ഇപ്പോള്‍ എഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് നക്ഷത്ര വേശ്യാലയത്തിന് സഹായം ചെയ്തുകൊടുക്കുന്നത്.
സരിതയെ പിന്തുടര്ന്നെത്തിയപ്പോള് താനും അവിടെ അകപ്പെട്ടിട്ടുണ്ട്. നേരിട്ടറിവുള്ള കാര്യമാണ് പറയുന്നതെന്നും ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തി. ബിജു രാധാകൃഷ്ണന് നേരത്തെ നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ ക്രോസ് വിസ്താരത്തിന് എത്തിച്ചപ്പോഴാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയത്.

സരിതയെയും നക്ഷത്ര വേശ്യാലയത്തിന്റെ കണ്ണിയാക്കി. മന്ത്രിമാരും എംഎല്‍എമാരും സരിതയെ ഉപയോഗപ്പെടുത്തി. എന്നാല്‍ ബിസിനസിനായി താനൊരിക്കലും സരിതയെ ചൂഷണം ചെയ്തിട്ടില്ലെന്നും ബിജു സോളാര്‍ കമ്മീഷന് മുമ്പാകെ വ്യക്തമാക്കി.
ദില്ലിയില്‍വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയെന്ന സരിത എസ് നായരുടെ ആരോപണം ബിജു സാധൂകരിച്ചു. ദില്ലിയില്‍വച്ച് 35 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത് തന്നോട് പറഞ്ഞിട്ടാണ്. അന്നത്തെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയത്.
ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോന് അവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയതെന്നും ബിജുരാധാകൃഷ്ണന് പറഞ്ഞു. പിസി വിഷ്ണുനാഥ്, മുന്‍മന്ത്രി കെസി വേണുഗോപാല്‍ എന്നിവര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്ന മൊഴിയിലും ബിജു ഉറച്ച് നിന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications