സോളാര്‍ വീണ്ടും സജീവമാകുന്നു, ശാലു എവിടെ?
കോട്ടയം: സരിത എസ് നായരുടെ ജയില്‍ മോചനത്തിലൂടെ സോളാര്‍ തട്ടിപ്പ് കേസ് വീണ്ടും സജീവമാകുയാണ്. ശാലു മേനോന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ തന്നെ വൈകാതെ സരിയും ഇതുപോലെ ജാമ്യത്തിലിറങ്ങുമെന്ന് പലരും പറഞ്ഞിരുന്നു. അല്ല, ഈ ശാലു മേനോന് എവിടെപ്പോയി.
സോളാര്‍ കേസ് വീണ്ടും സജീവമാകുമ്പോള്‍ ശാലു മേനോന് അഭിനയത്തിലും നൃത്തത്തിലും സജീവമാകുകയാണ്. വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശാലു പറയുന്നു. സോളാറിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള തിരക്കിലാണ് ശാലു.

സരിതയുടെ ജയില്‍ മോചനത്തെ കുറിച്ചും സോളാര്‍ കേസിനെ കുറിച്ചും ചോദിക്കുമ്പോള്‍ തനിക്കതിനെ കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ശാലുവിന്റെ പ്രതികരണം. ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് പ്രതികരിക്കുന്ന ദ്രൗപതി എന്ന നൃത്തശില്പം ഒരുക്കുന്ന തയ്യാറെടുപ്പിലാണ് നടി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്ധിക്കുകയാണെമന്നും അതിനോട് പ്രതികരിക്കണമെന്നും തോന്നി. അതിനുള്ള മാധ്യമമാണ് ഈ നൃത്ത ശില്പമെന്നും അധികം വൈകാതെ ദ്രൗപതി അരങ്ങിലെത്തുമെന്നും ശാലു മേനോന് പറഞ്ഞു.
സോളാര്‍ തട്ടിപ്പുകേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കേസിലാണ് ശാലുവിനെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് തട്ടിപ്പില്‍ ശാലുവിനും പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയെന്നയാള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ശാലുമേനോന് അറസ്റ്റിലാവുന്നത്. ശാലുവിനെതിരെയുള്ള കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications