Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസി വേണുഗോപാലിന് 35 ലക്ഷം നല്‍കി; തെറ്റിയത് സരിതയുടെ പേരില്‍... ബിജു പറയുന്നു

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് സര്‍ക്കാരിന് വീണ്ടും പ്രതിസന്ധി സൃഷ്ടിയ്ക്കും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കാരണം കേസില്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്ന ബിജു രാധാകൃഷ്ണന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.

സോളാര്‍ കേസില്‍ സരിത എസ് നായരുമായി ബന്ധപ്പെടുത്തി ഭരണകക്ഷിയിലെ പല ജനപ്രതിനിധികളുടേയും പേരുകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബിജു അത്തരം ചില ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ്.

മാത്രമല്ല, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പോലും ബിജു ഇപ്പോള്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്.

കെസി വേണുഗോപാല്‍

കെസി വേണുഗോപാല്‍

സോളാര്‍ കേസില്‍ സരിത എസ് നായരുമായി ബന്ധപ്പെടുത്തി ഏറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്ന ആളാണ് കെസി വേണുഗോപാല്‍ എംപി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലും ഇത്തരം വിവാദങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.

 കെസിയ്ക്ക് നല്‍കിയത്

കെസിയ്ക്ക് നല്‍കിയത്

കെസി വേണുഗോപാലിന് 35 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ഇപ്പോള്‍ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്. രണ്ട് തവണയായിട്ടായിരുന്നുവത്രെ ഇത്.

എന്തിന് വേണ്ടി

എന്തിന് വേണ്ടി

ടീം സോളാറിന് പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ അംഗീകാരം ലഭിയ്ക്കാന്‍ വേണ്ടി ആയിരുന്നു ഇതെന്നാണ് ബിജു പറയുന്നത്. വേണുഗോപാലിന്റെ ഡ്രൈവര്‍ക്കായിരുന്നത്രെ പണം നല്‍കിയത്.

സരിതയുമായി

സരിതയുമായി

സരിത എസ് നായരുമായി കെസി വേണുഗോപാലിന്റെ ബന്ധം വഴിവിട്ട രീതിയിലാണെന്ന് അറിഞ്ഞതോടെയാണ് തങ്ങള്‍ തമ്മില്‍ തെറ്റിയതെന്നും ബിജു പറയുന്നുണ്ട്.

കൈക്കൂലിപ്പണം

കൈക്കൂലിപ്പണം

കൈക്കൂലിയായി നല്‍കിയ പണം തിരിച്ചു തരാന്‍ താന്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത് തിരിച്ചുകിട്ടിയില്ലെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

സോളാര്‍ കമ്മീഷന്‍

സോളാര്‍ കമ്മീഷന്‍

സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയ്‌ക്കെതിരേയും ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചു. സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.

രമേശ് ചെന്നിത്തല?

രമേശ് ചെന്നിത്തല?

താന്‍ പറഞ്ഞതിന് ശേഷം മതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ എന്നാണത്രെ ദിവാകരന്‍ പറഞ്ഞത്. താന്‍ ചെന്നിത്തലയുമായി സംസാരിച്ചതിന് ശേഷം മതി കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് ദിവാകരന്‍ പറഞ്ഞുവെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+