കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍; സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ കമ്മീഷന്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ രൂപീകരിച്ച് 11 മാസമായിട്ടും അന്വേഷണ കമ്മീഷന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

പലതവണ അന്വേഷണ കമ്മീഷന്‍ ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഓരോ തവണയും സര്‍ക്കാര്‍ അവധി നീട്ടിവാങ്ങുകയായിരുന്നു. അന്വേഷണ കമ്മീഷന്റെ കാലാവധി അടുത്തമാസം അവസാനിക്കാനിരിക്കെ ഒക്ടോബര്‍ 14ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ernakulam-map

ഇനി ഇതിന് സമയം അനുവദിക്കാന്‍ ആകില്ലെന്നും ജ.ശിവരാജന്‍ വ്യക്തമാക്കി. നാളിതുവരെയായി ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. പ്രതിപക്ഷമാണ് അന്വേഷണ കമ്മീഷനുമായി സഹകരിക്കാത്തത് എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ ലാഘവത്തോടെ കാണുകയാണെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ ഒളിച്ചുകളിയാണ് പുറത്തുവരുന്നത്. സോളാര്‍ പാനല്‍ സ്ഥാപിച്ചുതരാമെന്ന് വാഗ്ദാനം നല്‍കി സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ചേര്‍ന്ന് കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും തട്ടിയെടുത്തെന്നാണ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള സംസ്ഥാനത്തെ മന്ത്രിമാര്‍ ഇതിന് കൂട്ടുനിന്നെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

English summary
Solar scam case; Deadline of judicial commission extended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X