കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ വിശേഷങ്ങള്‍ അറിയാന്‍ വന്‍ തിരക്ക്; കാത്തിരുന്നത് മണിക്കൂറുകള്‍, തുറുപ്പുചീട്ടായി ഒരു ചോദ്യം

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയെ മാത്രമല്ല ശ്രദ്ധാ കേന്ദ്രമാക്കിയത്. നിയമസഭാ വെബ്‌സൈറ്റിലും നിരവധി ആളുകളാണ് സോളാര്‍ വിശേഷങ്ങള്‍ അറിയാന്‍ തിക്കിതിരക്കിയത്.

സോളാര്‍ റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ അല് ലോഡ് ചെയ്യുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചതിന് പിന്നാലെയാണ് വെബ് സൈറ്റിലും വന്നത്. ഒരുപാട് പേര്‍ ഒരുമിച്ച് സൈറ്റ് നോക്കിയതോടെ നിശ്ചലമായി. ഇതോടെ ആര്‍ക്കും ഒന്നും അറിയാന്‍ പറ്റാത്ത അവസ്ഥ. ലിങ്കില്‍ അമര്‍ത്തിയാല്‍ ഏറെ നേരം കഴിഞ്ഞാണ് ലോഡായത്. ഒരുപാട് പേര്‍ ഒരുമിച്ച് വെബ് സൈറ്റിലെത്തിയതാണ് പ്രശ്‌നം.

11

ആദ്യം ഇംഗ്ലീഷിലുള്ള നാല് വാള്യങ്ങളാണ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതുവച്ച് വാര്‍ത്താ ചാനലുകള്‍ ബിഗ് ബ്രേക്കിങ് കൊടുക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ നിയമസഭയുടെ വെബ് സൈറ്റിലെത്തിയത്. പക്ഷേ, മലയാളം പകര്‍പ്പ് അപ് ലോഡ് ചെയ്യാന്‍ ഏറെ സമയമെടുത്തു.

സഭാ സമ്മേളനം തീര്‍ന്ന് ഏറെ കഴിഞ്ഞാണ് മലയാളം പരിഭാഷ വന്നത്. ഇതറിഞ്ഞതോടെയാണ് കൂടുതല്‍ പേര്‍ സൈറ്റ് നോക്കിയത്. അപ്പോഴേക്കും സൈറ്റ് നിശ്ചലമായി. ഇതോടെ ആര്‍ക്കും കാണാന്‍ കിട്ടാത്ത അവസ്ഥയുമുണ്ടായി. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സഭയില്‍ വച്ചത്.

വലിപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സമയമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചത് വന്‍ ബഹളത്തിനാണ് ഇടയാക്കിയത്. നേരത്തെ ഉന്നയിച്ച വാദത്തിന് പുറമെ പ്രതിപക്ഷം പുതിയ ആരോപണവുമായി നിയമസഭയില്‍ രംഗത്തെത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞത്.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി ശിവരാജനെ സന്ദര്‍ശിച്ചിരുന്നുവെന്നും ഇതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ജയരാജന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

English summary
Solar Scam: NiyamaSabha website down due to more searching to Commission Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X