Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാറില്‍ മൂന്നിലൊന്ന് ലാഭം മുഖ്യമന്ത്രിക്കോ? മൊഴി ഇങ്ങനെ...

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ഏറെ ആക്ഷേപങ്ങള്‍ കേട്ടിട്ടും ഒരു കുലുക്കവും ഇല്ലാതിരുന്ന കക്ഷിയാണ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പണികൊടുത്തേക്കാവുന്ന ഒരു മൊഴിയാണ് കേസ് അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ ഒരു സാക്ഷി നല്‍കിയിട്ടുള്ളതത്രെ.

Biju Radhakrishnan

സോളാര്‍ ഇടപാടില്‍ ലാഭത്തിന്റെ മൂന്നിലൊന്ന് മുഖ്യമന്ത്രിക്കുള്ളതാണെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായിട്ടാണ് മൊഴി. കേസില്‍ പരാതിക്കാരനായ അറന്മുള്ള സ്വദേശി ഇകെ ബാബു രാജ് ആണത്രെ മൊഴി നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ മലയാളിയാണ് ബാബുരാജ്. സോളാറില്‍ ഒരുകോടി 19 ലക്ഷം രൂപ നഷ്ടം സംഭവിച്ച വ്യക്തിയാണ് ബാബുരാജ്.

Oommen Chandy

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടച്ചിട്ട മുറിയില്‍ മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയത് വന്‍ വിവാദമായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും എന്തിനെക്കുറിച്ചായിരുന്നു സംസാരിച്ചതെന്ന് പുറത്ത് വിട്ടിട്ടില്ല. കുടുംബ പ്രശ്‌നങ്ങളാണ് സംസാരിച്ചതെന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്.

Saritha S Nair

മന്ത്രിസഭ തീരുമാനങ്ങള്‍ പോലും ബിജു രാധാകൃഷ്ണന്‍ നേരത്തേ അറിഞ്ഞിരുന്നു എന്നും ബാബു രാജ് മൊഴി നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ വച്ച് രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ബിജു രാധാകൃഷ്ണൻ അവസരം ഉണ്ടാക്കിയെങ്കിലും ചില കാരണങ്ങളാല്‍ അത് നടന്നില്ലെന്നും മൊഴിയില്‍ പറയുന്നു.

സരിതയും അപ്പോള്‍ കേന്ദ്ര മന്ത്രിയായിരുന്ന കെസി വേണുഗോപാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ വിചാരണ ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+