സോളാറില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങി; 1.6 കോടി നല്കാന് കോടതി വിധി
വ്യവസായി എംകെ കുരുവിള നല്കിയ പരാതിയില്‍ ആണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്. സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് അല്ല ഇത്.
ബെംഗളൂരു: സോളാര്‍ കേസില്‍ മന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ കോടതി ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായി നല്കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. പലിശ സഹിതം 1.6 കോടി രൂപ നല്‍കാനാണ് കോടതി ഉത്തരവ്.
വ്യവസായി എംകെ കുരുവിള നല്കിയ പരാതിയില്‍ ആണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്. സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് അല്ല ഇത്.

സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്സിഡി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി എന്നാണ് കേസ്. ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പരാതിക്കാരന് ആരോപിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു എന്ന പേരില്‍ ആന്‍ഡ്രൂസ് എന്ന ആളാണ് കുരുവിളയെ പരിചയപ്പെടുന്നത്. പിന്നീട് ആന്‍ഡ്രൂസ് ഉമ്മന്‍ ചാണ്ടിയേയും പരിചയപ്പെടുത്തി നല്കിയത്രെ.
ഗണ്മാന് ആയിരുന്ന സലീംരാജിന്റെ ഫോണിലൂടെയാണ് ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചതെന്നും പരാതിക്കാരന് പറയുന്നു. പലതവണയായി 1.35 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2015 മാര്‍ച്ച് 23 നാണ് കുരുവിള നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സോജ എജ്യക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എംഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത്ത് എന്നിവരാണ് രണ്ടം മൂന്നും നാലും പ്രതികള്‍.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications