കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ ഉമ്മന്‍ ചാണ്ടി കുടുങ്ങി; 1.6 കോടി നല്‍കാന്‍ കോടതി വിധി

വ്യവസായി എംകെ കുരുവിള നല്‍കിയ പരാതിയില്‍ ആണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്. സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് അല്ല ഇത്.

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: സോളാര്‍ കേസില്‍ മന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കോടതി ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസില്‍ വ്യവസായി നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടി അഞ്ചാം പ്രതിയാണ്. പലിശ സഹിതം 1.6 കോടി രൂപ നല്‍കാനാണ് കോടതി ഉത്തരവ്.

വ്യവസായി എംകെ കുരുവിള നല്‍കിയ പരാതിയില്‍ ആണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്. സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസ് അല്ല ഇത്.

Oommen Chandy

സോളാര്‍ പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി എന്നാണ് കേസ്. ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ബന്ധു എന്ന പേരില്‍ ആന്‍ഡ്രൂസ് എന്ന ആളാണ് കുരുവിളയെ പരിചയപ്പെടുന്നത്. പിന്നീട് ആന്‍ഡ്രൂസ് ഉമ്മന്‍ ചാണ്ടിയേയും പരിചയപ്പെടുത്തി നല്‍കിയത്രെ.

ഗണ്‍മാന്‍ ആയിരുന്ന സലീംരാജിന്റെ ഫോണിലൂടെയാണ് ഉമ്മന്‍ ചാണ്ടിയോട് സംസാരിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. പലതവണയായി 1.35 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2015 മാര്‍ച്ച് 23 നാണ് കുരുവിള നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സോജ എജ്യക്കേഷന്‍ കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എംഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത്ത് എന്നിവരാണ് രണ്ടം മൂന്നും നാലും പ്രതികള്‍.

English summary
Solar Scam; Court Verdict agaianst Oommen Chandy. Bengaluru court ordered to give compensation to Businessman MK Kuruvila, Rs 1.6 Crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X