• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സരിതയ്ക്ക് പീഡനം: കേസ് എടുത്താല്‍ ഉമ്മന്‍ ചാണ്ടി ഉടന്‍ അറസ്റ്റില്‍? പിണറായി ദയയില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങളില്‍ കേസ് എടുത്ത് അന്വേഷണം നടത്തും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. 2013 ന് ശേഷം ഉള്ള നിയമ പ്രകാരം ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് എങ്കില്‍ കേരളത്തിലെ ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അഴിക്കുള്ളിലാകും എന്ന് ഉറപ്പ്.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു എന്ന ആക്ഷേപമാണ് ഇപ്പോള്‍ യുഡിഎഫ് ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മാത്രമേ കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകൂ എന്നാണ് സൂചന.

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...

കഴിഞ്ഞ ദിവസം പുറത്തിറങ്ങും എന്ന് പ്രതീക്ഷ അന്വേഷണ ഉത്തരവ് അവസാന നിമിഷം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഉത്തരവ് പുറത്തിറങ്ങുക തന്നെ ചെയ്യും. അതിന് ശേഷം എന്തൊക്കെ സംഭവിക്കും?

ആദ്യം സരിതയുടെ മൊഴി

ആദ്യം സരിതയുടെ മൊഴി

അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാലും കേസ് എടുക്കുന്നതിന് മുമ്പ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ ആരോപണങ്ങളാണ് സരിത എസ് നായര്‍ ഉന്നയിച്ചിട്ടുളളത്.

സരിത കാല് മാറിയാല്‍

സരിത കാല് മാറിയാല്‍

പലതവണ മൊഴിമാറ്റിപ്പറഞ്ഞ ചരിത്രമാണ് സരിത എസ് നായര്‍ക്കുള്ളത്. അതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ സരിതയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്.

ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

സരിയുടെ ബലാത്സംഗ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് (376) പ്രകാരം ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. ഇങ്ഹനെ വന്നാല്‍ ഏത് കൊലകൊമ്പനേയും വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റിനെ അറസ്റ്റ് ചെയ്തതും ഈ വകുപ്പ് പ്രകാരം തന്നെ ആയിരുന്നു.

ലൈംഗിക ശേഷി പരിശോധന

ലൈംഗിക ശേഷി പരിശോധന

പ്രതികളുടെ ലൈംദഗിക ശേഷിയും കേസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടി വരും. അതില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം.

അറസ്റ്റ്

അറസ്റ്റ്

കേസില്‍ ഉടനടി അറസ്റ്റ് രേഖപ്പെടുത്തണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികരാണ്. വൈദ്യപരിശോധനയും മറ്റും നടത്തണമെങ്കില്‍ അറസ്റ്റ് അനിവാര്യവും ആണ്.

സമ്മതത്തിന്റെ പ്രശ്‌നം

സമ്മതത്തിന്റെ പ്രശ്‌നം

എന്നാല്‍ സരിത എസ് നായരുടെ കാര്യത്തില്‍ മറ്റ് ചില ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് പീഡനമായി വിലയിരുത്തുകയും ചെയ്യുന്ന എന്ന ആക്ഷേപമാണ് ഇവിടെയുള്ളത്. അതുകൊണ്ട് പെട്ടെന്നുള്ള അറസ്റ്റിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

സരിത എസ് നായര്‍ നല്‍കിയ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അല്ല കേസ് എടുക്കേണ്ടത് എന്ന പ്രത്യേകതയും ഇക്കാര്യത്തില്‍ ഉണ്ട്. ജുഡീഷ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്. അതുകൊണ്ട് കേസ് കുറേ കൂടി ശക്തമാവും.

എന്താണ് പോം വഴി

എന്താണ് പോം വഴി

കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. എഫ്‌ഐആര്‍ റദ്ദാക്കണം എന്ന ആവശ്യം അടക്കം ഉന്നയിക്കാനും സാധിക്കും.

സരിതയ്ക്ക് മൊഴിമാറ്റാമോ?

സരിതയ്ക്ക് മൊഴിമാറ്റാമോ?

ഈ കേസില്‍ ഇനി സരിത എസ് നായര്‍ക്ക് മൊഴി മാറ്റുക അത്ര എളുപ്പമല്ല. കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴി മാറ്റണമെങ്കില്‍ സരിത കോടതിയെ തന്നെ സമീപിക്കേണ്ടി വരും.

അറസ്റ്റിന് മുമ്പ് അനുമതി?

അറസ്റ്റിന് മുമ്പ് അനുമതി?

തിരക്കിട്ട് ആരേയും അറസ്റ്റ് ചെയ്യരുത് എന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്നും സൂചനകളുണ്ട്. രാഷ്ട്രീയ അനുമതിക്ക് ശേഷം മാത്രമേ അറസ്റ്റ് പാടൂ എന്നാണത്രെ നിര്‍ദ്ദേശം.

അനിവാര്യമായാല്‍

അനിവാര്യമായാല്‍

എന്നാല്‍ അനിവാര്യമായ ഘട്ടത്തില്‍ ഒരു പരിഗണനയും ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്നാണ് സര്‍ക്കാര്‍ നിലപാട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുന്നതും ഇത്തരം ഒരു സാഹചര്യത്തില്‍ ആയിരുന്നു.

English summary
Solar Scam: Government will not go for sudden action against UDF leader- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X