കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറില്‍ മുഖ്യന്‍റെ ഓഫീസിനെതിരേയും അന്വേഷിക്കാം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമ തടസ്സമില്ലെന്ന് സുപ്രീം കോടതി. പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന രീതിയില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഇതിനെതിരെയാണ് ജോയ് കൈതാരം സുപ്രീം കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷണ വിധേയമാക്കണം എന്നും ജോയ് കൈതാരം ആവശ്യപ്പെട്ടിരുന്നു.

Oommen Chandy

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും സന്തത സഹചാരിയും ആയിരുന്ന ജോപ്പനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോപ്പനെ കൂടാതെ ജിക്കുമോന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവരുടെ പേരുകളും സോളാര്‍ തട്ടിപ്പില്‍ ഉയര്‍ന്നിരുന്നു.

ആരോപണം രൂക്ഷമായതോടെ ജോപ്പനേയും ജിക്കുമോനേയും മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി. സലീം രാജിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് മുഖ്യമന്ത്രിക്കൊപ്പം കണ്ടു എന്നും മൊഴി നല്‍കിയിരുന്നു.

English summary
Solar Scam: investigation against CM's office is possible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X