കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ ഒരു വഞ്ചനക്കേസ് മാത്രം...!!!

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് വെറുമൊരു വഞ്ചന കേസ് മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കമ്മീഷനെ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് തന്നെ പറഞ്ഞ സ്ഥിതിക്ക് അവരുടെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതികളും ഇടപാടുകാരും തമ്മിലുള്ള ഒരു കേസ് മാത്രമായി ഇതിനെ കാണണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Saritha S Nair

ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം നടത്തിയതിന് പിറകെയാണ് സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കമ്മീഷനുമായി സഹകരിക്കാതിരുന്നത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

ഇതിനൊടുവിലാണ് ഇപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷം തയ്യാറാക്കിയ പരാതിയും ആക്ഷേപങ്ങളും അന്വേഷണ കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അവഗണിക്കണം എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

സോളാര്‍ തട്ടിപ്പ് കേസുമായി സര്‍ക്കാരിലെ പ്രമുഖരെ ചേര്‍ത്ത് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സോളാര്‍ തട്ടിപ്പിന്റെ പേരില്‍ സംസ്ഥാന ഖജനാവിന് ഒരുരൂപ പോലും നഷ്ടം വന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജോപ്പനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുക വരെ ഉണ്ടായി.

English summary
State government says in an affidavit submitted to Solar Judicial Commission that the case was just a fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X