സരിതയ്ക്ക് കോടതിയെയും പേടിയില്ലേ?
കോഴിക്കോട്; സരിതയ്ക്ക് ഇപ്പോള്‍ നിയമത്തെയും കോടതിയെയും വലിയ പേടിയൊന്നുമില്ല. കാരണം നിയമവും കോടതിയും ഒരുപാട് കണ്ട സരിതയ്ക്ക് ഇതൊന്നും വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ ഇനി സരിതയ്ക്ക് അങ്ങനെയായിരിക്കില്ല, പണി നല്ലതു പോലെ വരും. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞ ദിവസങ്ങളിലൊന്നും സരിത ഹാജരായിട്ടില്ല.
എന്നാല്‍ ഇനി കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ കോടതിയില്‍ ഹാജാറാകാതിരുന്നാല്‍, ജാമ്യം റദ്ദാമാക്കുമെന്ന് കോടതി സരിതയ്ക്ക് താക്കീത് നല്‍കി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ ഹാജരാകത്തതിനെ തുടര്‍ന്ന് സരിതയെ ശാസിച്ചത്.സെപ്തംബര്‍ 13നാണ് സോളാര്‍ കേസ് ഇനി പരിഗണിക്കുക.

സോളാര്‍ കേസുമായി ബന്ധപ്പെട്ട കോഴിക്കോടത്തെ കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രാധാ കൃഷ്ണന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ബിജു രാധാ കൃഷണന്റെ ആവശ്യം കോടതി തള്ളുകെയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം ഗൂഡാലോചന, ആള്‍മാറാട്ടം, പണം വാങ്ങി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് കബളിപ്പിക്കല്‍, വ്യാജ രേഖ ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ബിജു രാധാകൃഷ്ണനും സരിതയ്‌ക്കെതിരെയും പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications