ദൃശ്യങ്ങള്‍ പുറത്താകും മുമ്പ് പുറത്താക്കണം:വിഎസ്
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ സംസ്ഥാനമന്ത്രിയെ പുറത്താക്കണം എന്ന് വിഎസ് അച്യുതാനന്ദന്‍. കേന്ദ്രമന്ത്രി കെസി വേണു ഗോപാല്‍ സംസ്ഥാന ടൂറിസം മന്ത്രി എപി അനില്‍ കുമാര്‍, മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്റെ കയ്യില്‍ ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും സരിതയുടെ ഡയറിയും ഉണ്ടെന്ന് ബിജുവിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ്സിന്റെ പ്രതികരണം.

മന്ത്രിമാര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ച കാര്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു എന്നും വിഎസ് ആരോപിച്ചു. ബിജു രാധാകൃഷ്ണന്‍ മുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രിയോട് അടച്ചിട്ട മുറിയില്‍ സംസാരിച്ചത് ഇക്കാര്യമാണെന്നും വിഎസ് പറഞ്ഞു. വിവരം അറിഞ്ഞിട്ടും അത് മറച്ച് വക്കുക വഴി മുഖ്യമന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വിഎസ് ആരോപിച്ചു.
വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ കുറ്റക്കാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നും വിഎസ് ആവശ്യപ്പെട്ടു. ഇത്രയും നാളും ജനങ്ങളേയും കോടതിയേയും തെറ്റദ്ധരിപ്പിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും രാജിവക്കണം എന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സരിത ജയിലില്‍ നിന്ന് മജിസ്‌ട്രേറ്റിനയച്ച പരാതി മുഖ്യമന്ത്രി അട്ടിമറിച്ചുവെന്നും വിഎസ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരേയും നിശിതമായി വിമര്‍ശിച്ചു.












Click it and Unblock the Notifications