കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയ്ക്കും ആര്യാടനും എതിരെ എഫ്‌ഐആര്‍; വിജിലന്‍സ് കോടതിയുടെ ഞെട്ടിയ്ക്കുന്ന ഉത്തരവ്

Google Oneindia Malayalam News

തൃശൂര്‍: സോളാര്‍ വിവാദത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിയ്ക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം നടത്താനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. പൊതു പ്രവര്‍ത്തകനായ പിഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആണ് ഉത്തരവ്.

ഹര്‍ജി

ഹര്‍ജി

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടനും എതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പിഡി ജോസഫ് എന്ന പൊതു പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്

മുഖ്യന്‍ പ്രതി?

മുഖ്യന്‍ പ്രതി?

സരിതയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയ്ക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. ഇതോടെ ഉമ്മന്‍ ചാണ്ടിയും ആര്യാടനും സോളാര്‍ കേസില്‍ പ്രതിയാകും എന്ന് ഉറപ്പായി

അസാധാരണ സാഹചര്യത്തില്‍

അസാധാരണ സാഹചര്യത്തില്‍

അസാധാരണമായ സാഹചര്യങ്ങളില്‍ അസാധാരണങ്ങളായ ഉത്തരവുകളുണ്ടാകും എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

 ഉപ്പ് തിന്നവന്‍

ഉപ്പ് തിന്നവന്‍

ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കുമെന്നും കോടതി പറഞ്ഞു.

 തുല്യ നീതി

തുല്യ നീതി

പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യ നീതിയാണ് നല്‍കുകയെന്നും കോടതി വ്യക്തമാക്കി.

അന്വേഷിയ്‌ക്കേണ്ടത്

അന്വേഷിയ്‌ക്കേണ്ടത്

ആരോപണങ്ങള്‍ അന്വേഷിയ്‌ക്കേണ്ടത് പോലീസ് ആണെന്നും കോടതിയല്ലെന്നും വിജിലന്‍സ് കോടതി പറഞ്ഞു.

ബീര്‍ബല്‍ പറഞ്ഞത്

ബീര്‍ബല്‍ പറഞ്ഞത്

അക്ബറും ബീര്‍ബലും തമ്മിലുള്ള സംഭാഷണം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. അസാധാരണ ചോദ്യങ്ങള്‍ക്ക് അസാധാരണ ഉത്തരങ്ങളായിരിയ്ക്കും ഉണ്ടാവുക എന്നതായിരുന്നു അത്.

ആക്ഷേപിച്ച് പുറത്താക്കാനാവില്ലെന്ന്

ആക്ഷേപിച്ച് പുറത്താക്കാനാവില്ലെന്ന്

തന്നെ ആക്ഷേപിച്ച് പുറത്താക്കാന്‍ കഴിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി മലപ്പുറത്ത് പറഞ്ഞത്.

English summary
Solar Scam: Thrissur Vigilance Court orders to register FIR against Chief Minister Oommen Chandy and Aryadan Mohammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X