കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയും ആര്യാടനും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. സോളാര്‍ കേസിലെ പ്രതി സരിതയുടെ ആരോപണത്തിന്റെ പിന്‍ബലത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും എതിരെ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.

ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുകാട്ടിയാകും ഹര്‍ജി നല്‍കുക. പ്രാഥമിക അന്വേഷണമോ തെളിവുകളോ ഇല്ലാതെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത് തെറ്റാണെന്ന് ഇരുവരും പറയുന്നു. നിമയവിദഗ്ധരും വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയില്‍ റദ്ദ് ചെയ്യപ്പെടുമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അസാധാരണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണ വിധിയും ഉണ്ടാകുമെന്ന് ജഡ്ജി വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

oommenchandy-aryadanmohammed

എന്നാല്‍, സമാന രീതിയില്‍ കെ ബാബുവിനെതിരായ കേസ് ഹൈക്കോടതി മരവിപ്പിച്ചത് മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം നല്‍കുന്നതാണ്. വിജിലന്‍സ് കോടതി അധികാര പരിധി ലംഘിച്ചെന്നും മുന്‍ കോടതിവിധികളുടെ ലംഘനമാണ് കേസെടുക്കാനുള്ള ഉത്തരവെന്നും കെ ബാബുവിനെതിരായ കേസില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായിരുന്നു.

അതേസമയം, വിജിലന്‍സ് കോടതി ജഡ്ജി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിജിലന്‍സ് ജഡ്ജി വാസന്‍ സൂര്യനെല്ലി കേസിലെ പ്രതിയായ ധര്‍മ്മരാജന്റെ അനുജനാണെന്നും സിപിഎം കുടുംബാംഗമാണ് ഇയാളെന്നുമാണ് കോണ്‍ഗ്രസുകാരുടെ ആരോപണം. ജഡ്ജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

English summary
Solar scam; Oommen Chandy and Aryadan Mohammed to move HC against Vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X