കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...
തിരുവനന്തപുരം: കേരളം കണ്ട പെരും നുണയന്മാരില് ഒരാളോ ഉമ്മന്‍ ചാണ്ടി? ചോദ്യം മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന് വക. അതെ എന്ന് സരിതയുടെ ഉത്തരം.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന വാര്‍ത്ത പുറത്ത് വന്ന ദിവസം ആയിരുന്നു വേണു ബാലകൃഷ്ണന്റെ ഈ ചോദ്യവും സരിതയുടെ ഈ ഉത്തരവും. സരിതയെ അറിയുക പോലും ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.
പിന്നീട് രണ്ട് പേരും ഒരുമിച്ചുള്ള ഒരു ചിത്രവും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് അതിലും വലിയ തെളിവാണ്. അതും സോളാര്‍ കമ്മീഷന്റെ അഭിഭാഷന് തന്നെ വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.

വേണുവിന്റ ചോദ്യം
തന്നെ അറിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏറെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് സരിത പറയുന്നത്. ഈ സാഹചര്യത്തിലായിരുന്നു വേണു ബാലകൃഷ്ണന്റെ ചോദ്യം.

കേരളം കണ്ട പൊരും നുണയന്?
കേരളം കണ്ട ഒരു പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി എന്ന് കരുതുന്നുണ്ടോ എന്നായിരുന്നു വേണു ബാലകൃഷ്ണന് സരിതയോട് ചോദിച്ചത്. അങ്ങനെ തന്നെ കരുതുന്നു എന്നായിരുന്നു സരിതയുടെ മറുപടി. താന്‍ അനുഭവസ്ഥയാണ് എന്നും സരതി പറഞ്ഞു.

അതുക്കും മേലെ തെളിവുകള്‍
എന്നാല്‍ സരിത പറഞ്ഞതിനും അപ്പുറത്തേക്കുള്ള തെളിവുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ഏഷ്യാനെറ്റ് ന്യൂസിലൂടെ ആയിരുന്നു.

ഉമ്മന്‍ ചാണ്ടിയും സരിതയും
സോളാര്‍ കേസ് വിവാദം ആകുന്നതിനും ഏറെ മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്നതിന് തെളിവുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുന്നില്‍ ആ തെളിവ് എത്തിയിരുന്നു എന്നും കമ്മീഷന് അഭിഭാഷകന് ആയിരുന്ന സി ഹരികുമാര്‍ വ്യക്തമാക്കി.

കോട്ടയത്ത് നടന്നത്
കോട്ടയം ജില്ലയില്‍ വൈദ്യുത ബോര്‍ഡിന്റെ ഒരുപരിപാടിയില്‍ ആയിരുന്നു സംഭവം. സരിതയെ വേദിയില്‍ ഇരുത്തി അന്നത്തെ വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദ് പ്രസംഗിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോളാര്‍ കമ്മീഷന് മുന്നില്‍ എത്തിയത്.

പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി
തനിക്ക് സരിത എസ് നായരെ പരിചയപ്പെടുത്ത തന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് എന്നായിരുന്നു അന്ന് ആര്യാടന് മുഹമ്മദ് പറഞ്ഞതതത്രെ. ഒരു വിദേശ കമ്പനിയുടെ പ്രതിനിധിയായ സംരംഭക എന്ന രീതിയില്‍ ആയിരുന്നു സരിതയെ അന്ന് പരിചയപ്പെടുത്തിയത്- ഇങ്ങനെ ഒരു വിവരം താന്‍ പറഞ്ഞുകേട്ടിട്ടുണ്ട് എന്നായിരുന്നു അവതാരകനായ പിജി സുരേഷ് കുമാര്‍ പറഞ്ഞത്.

ഉത്തരം പറഞ്ഞില്ലെന്ന്
ഇക്കാര്യം സുരേഷ് കുമാര്‍ സി ഹരികുമാറിനോട് ചോദിച്ചു. എന്നാല്‍ തുടക്കത്തില്‍ ഇതിന് കൃത്യമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയില്ല. ഇതിന് മുകളില്‍ പിടിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ പ്രതിരോധം.

എല്ലാം റൂമറുകളാണെന്ന്
അങ്ങനെയൊരു ദൃശ്യം ഇല്ലെന്നും ഇതുപോലെയുള്ള റൂമറുകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത് എന്നായി എം ലിജു. എന്നാല്‍ അപ്പോള്‍ തന്നെ ലിജുവിന് മുഖമടച്ച് ഹരികുമാറിന്റെ മറുപടിയും കിട്ടി.

കോടിമാതാ ഓഡിറ്റോറിയത്തില്‍
കോട്ടയം കോടിമാതാ ഓഡിറ്റോറിയത്തില്‍ കഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്റെ മീറ്റിങ്ങില്‍ ആര്യാടന് മുഹമ്മദ് സംസാരിക്കുന്നതിന്റെ സിഡി കമ്മീഷന് പിടിച്ചെടുത്തിട്ടുണ്ട് എന്നും അത് കമ്മീഷന്റെ പക്കല്‍ ഉണ്ട് എന്നും ആയിരുന്നു അഭിഭാഷകന് ആയ സി ഹരികുമാര്‍ വെളിപ്പെടുത്തിയത്.

പിന്നെ ബബ്ബബ്ബ
ഇതുപോലെ കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത് എങ്കില്‍ അത് അംഗീകരിക്കുമെന്ന രീതിയില്‍ മറുപടി അവസാനിപ്പിക്കേണ്ടി വന്നു എം ലിജുവിന്.

ലിജുവിന്റെ വാദം
സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് എം ലിജുവിന്റെ വാദം. കമ്മീഷന് റിപ്പോര്‍ട്ട് വസ്തുതാപരമാണെങ്കില്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും ലിജു പറഞ്ഞിരുന്നു.

നിയമിച്ചതാര്
സരിതയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഒരു കമ്മീഷനെ ആകില്ലല്ലോ നിങ്ങളുടെ സര്‍ക്കാര്‍ നിയമിച്ചത് എന്ന ചോദ്യവും അവതാരകനായ സുരേഷ് കുമാര്‍ ഉയര്‍ത്തി. ഇതിനും അഴകൊഴമ്പന്‍ മറുപടിയായിരുന്നു എം ലിജുവിന് ഉണ്ടായിരുന്നത്.
സരിത പറഞ്ഞത് കേള്‍ക്കാം
മാതൃഭൂമി ന്യൂസില്‍ വേണു ബാലകൃഷ്ണന്റെ ചോദയത്തിന് സരിത എസ് നായര്‍ നല്കിയ മറുപടി കാണാം.
ഏഷ്യാനെറ്റിലെ തെളിവ്
ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അഭിഭാഷകന് ആയ സി ഹരികുമാര്‍ പറഞ്ഞത് കേള്‍ക്കാം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications