സരിത എസ് നായര്‍ ആത്മകഥ എഴുതുന്നു... എന്തൊക്കെ എഴുതും സരിത?
കോയമ്പത്തൂര്‍: കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സരിത എസ് നായര്‍ എന്ത് പറയുന്നു സരിത എസ് നായര്‍ എന്ത് എഴുതുന്നു എന്നതൊക്കെ കാത്തിരിക്കുകയാണ് മലയാളികളില്‍ ഭൂരിഭാഗവും. സരിത ഇതിന് മുമ്പ് വാ തുറന്നപ്പോഴൊക്കെ എന്തെങ്കിലും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്തൊക്കെയായാലും സമീപകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഇത്രയും കോളിളക്കങ്ങള്‍ സൃഷ്ടിച്ച മറ്റൊരു സ്ത്രീ കഥാപാത്രം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.
സോളാര്‍ നായിക സരിത എസ് നായര്‍ ആത്മകഥ എഴുതുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ പണം വാങ്ങി പറ്റിച്ചു എന്ന കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണ് സരിത തന്നെ ഇക്കാര്യം പറഞ്ഞത്. വൈകാതെ തന്നെ തന്റെ ആത്മകഥ പുറത്തിറക്കും. മലയാളത്തില്‍ മാത്രമായിരിക്കില്ല സരിതയുടെ ആത്മകഥ.

ആത്മകഥ തമിഴിലും പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സരിത പറഞ്ഞത്. കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കിലും ഒന്നിലധികം ഭാഷകളില്‍ സരിതയുടെ ആത്മകഥ വായിക്കാം. കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്ക് കാരണമായ സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത നായര്‍ ആത്മകഥ എഴുതുമ്പോള്‍ അത് വായിക്കാന്‍ ആളുകളുണ്ടാകും എന്ന കാര്യം ഉറപ്പ്.
തന്നെ ആരും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല എന്നാണ് സരിത നായര്‍ ഇപ്പോള്‍ പറയുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ 90 ശതമാനം വിവരങ്ങളും കമ്മീഷന് സമര്‍പ്പിച്ചു എന്നാണ് സരിത പറഞ്ഞത്. ബിജു രാധാകൃഷ്ണന്, സരിത, സോളാര്‍ കമ്പനി ഉദ്യോഗസ്ഥനായ രവി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. എന്നാല്‍ വ്യാഴാഴ്ച സരിത മാത്രമേ കോടതിയില്‍ ഹാജരായുള്ളൂ. കേസ് 19ന് കോടതി വീണ്ടും പരിഗണിക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications