സരിതയ്ക്ക് രക്ഷയില്ല, ശാലു രക്ഷപ്പെട്ടു.... സോളാര്‍ കേസില്‍ വിധി; ബിജുവിനും ശിക്ഷ, 3 വർഷം തടവ്
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിക്കുന്നത്
പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പില്‍ ആദ്യ കേസില്‍ അന്തിമ വിധിയാകുന്നു. സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.
എന്നാല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സിനിമ, സീരിയല്‍ താരം ശാലു മേനോന്, അമ്മ കമലാദേവി, ടീം സോളാര്‍ ജീവനക്കാരനായിരുന്ന മണിലാല്‍ എന്നിവരെ കോടതി വെറുതേ വിട്ടു.
വഞ്ചനാ കുറ്റം ആയിരുന്നു പ്രതികള്‍ക്ക് നേരെ ചുമത്തിയിരുന്നത്. ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. സരിത എസ് നായര്‍ രണ്ടാം പ്രതിയും. പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിലേക്ക് നയിച്ച ആദ്യത്തെ പരാതിയായിരുന്നു സജാദിന്റേത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തന്നെ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും ശിക്ഷ ലഭിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 10,000 രൂപ പിഴയും.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കിയിട്ടുണ്ട്. ശാലുവിന്രെ മാതാവ് കമലാദേവിയേയും ടീം സോളാറിലെ ജീവനക്കാരന് മണിലാലിനേയും കോടതി കുറ്റവിമുക്തരാക്കി.

തെളിവില്ലാത്തതിന്റെ പേരിലാണ് ശാലു മേനോനേയും മറ്റുള്ളവരേയും കുറ്റവിമുക്തരാക്കിയത്. എന്നാല്‍ സരിതയ്ക്കും ബിജുവിനും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു.

ആര്‍ബി നായര്‍ എന്ന പേരിലായിരുന്നു ബിജു രാധാകൃഷ്ണന് സജാദിനെ സമീപിച്ചത്. സരിത ലക്ഷ്മി എസ് നായര്‍ എന്ന പേരിലും. മുഖ്യമന്ത്രിയുടെ കത്തുമായാണ് ഇവര്‍ സജാദിനെ പറ്റിച്ചത്.

പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു സജാദിന്റെ പരാതി. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരിലായിരുന്നു അന്ന് സരിതയുടെ സ്ഥാപനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications