ചാണ്ടി ഉമ്മനുമായുള്ള ബന്ധം സരിത വെളിപ്പെടുത്തി; ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍
കൊച്ചി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ നേര്‍ക്കാണ് ഇപ്പോള്‍ ആരോപണങ്ങളുടെ മുന.
ചാണ്ടി ഉമ്മന്‍ സോളാറുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സരിത എസ് നായര്‍ പറയുന്നത്. ഈ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സരിത കമ്മീഷന് മുന്നില്‍ പറഞ്ഞു.
ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി സോളാര്‍ കമ്പനി രൂപീകരിയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നുവെന്നും സരിത മൊഴി നല്കി.

ചാണ്ടി ഉമ്മനുമായി
മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനുമായി, ഇപ്പോള്‍ പ്രചരിയ്ക്കുന്ന തരത്തിലുള്ള ഒരു ബന്ധവും തനിയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് സരിത പറയുന്നത്. ചാണ്ടി ഉമ്മനുമായി ബിസിനസ് ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മറ്റൊരു സ്ത്രീ
മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ സോളാര്‍ കമ്പനിയുമായി ബന്ധമുള്ള മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് സരിത വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

ദുബായില്‍ പോയി
ആ സ്ത്രീയ്ക്കൊപ്പം ചാണ്ടി ഉമ്മന്‍ ദുബായ് സന്ദര്‍ശിച്ചിരുന്നു എന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍
ചാണ്ടി ഉമ്മനും ആ സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍.

തിരുവഞ്ചൂരിന്റെ കളി?
ഈ ദൃശ്യങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശം എത്തിയിരുന്നു എന്നാണ് ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയ്ക്ക് സമ്മര്‍ദ്ദം
തന്റെ കൈവശം ഉള്ള ദൃശ്യങ്ങള്‍ കാണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍ ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ തന്റെ സ്ഥാനം ഉറപ്പിച്ചത് ഇത് ഉപയോഗിച്ചാണെന്നും സരിത ആരോപിയ്ക്കുന്നു.

സോളാര്‍ കമ്പനി
തന്റെ മകന് ചാണ്ടി ഉമ്മനെ കൂടി ഉള്‍പ്പെടുത്തി പുതിയ കമ്പനി രൂപീകരിയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു എന്നാണ് മറ്റൊരു ആരോപണം.

അമേരിക്കയില്‍ നിന്ന്
അമേരിയ്ക്കയില്‍ നിന്ന് സോളാര്‍ പാനല്‍ ഇറക്കുമതി ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും സരിത എസ് നായര്‍ പറയുന്നു.

ചാണ്ടി ഉമ്മന്‍ വിളിച്ചു
തോമസ് കുരുവിളയ്ക്ക് പണം നല്കിയ കാര്യം ചാണ്ടി ഉമ്മന്‍ തന്നെ വിളിച്ച് ഉറപ്പാക്കിയിരുന്നതായും സരിത എസ് നായര്‍ പറയുന്നു.

കുരുവിളയുടെ ഫോണ്‍
ചാണ്ടി ഉമ്മന്‍ ദില്ലിയിലെത്തുമ്പോള്‍ തോമസ് കുരുവിളയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications