Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം: സരിത തെളിവ് നല്‍കുന്നത് ഇങ്ങനെ..., പരസ്യപ്പെടുത്തണമെന്ന് മുഖ്യന്‍?

കൊച്ചി: താന്‍ ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് തെളിവുകള്‍ നല്‍കുന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. എന്നാലിപ്പോള്‍ ആ അശയക്കുഴപ്പവും മാറിയിരിയ്ക്കുന്നു.

മുദ്രവച്ച കവറില്‍ എല്ലാ കാര്യങ്ങളും എഴുതി നല്‍കാമെന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനെ അറിയിച്ചിരിയ്ക്കുന്നത്. വിവാദ കത്ത് അടുത്ത ദിവസം തന്നെ കമ്മീഷന് മുദ്രവച്ച കവറില്‍ കൈമാറാമെന്നും സരിത എസ് നായര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ സരിതയുടെ മൊഴി പരസ്യപ്പെടുത്തണം എന്ന വാദമാണ് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്.

മുദ്രവച്ച കവറില്‍

മുദ്രവച്ച കവറില്‍

ലൈംഗിക പീഡനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സോളാര്‍ കമ്മീഷന് എഴുതി നല്‍കാമെന്ന് സരിത എസ് നായര്‍ അറിയിച്ചു. മുദ്രവച്ച കവറില്‍ ആയിരിയ്ക്കും ഇത്.

മറ്റ് തെളിവുകള്‍

മറ്റ് തെളിവുകള്‍

ലൈംഗിക പീഡനം സംബന്ധിച്ച മറ്റ് തെളിവുകളും മറ്റ് വിശദാംശങ്ങളും മറ്റൊരു കവറില്‍ നല്‍കാമെന്നും സരിത എസ് നായര്‍.

കത്തും കൊടുക്കും

കത്തും കൊടുക്കും

ഒരു വിധത്തിലും സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കില്ലെന്ന് പറഞ്ഞിരുന്ന വിവാദ കത്തും ഹാജരാക്കാന്‍ സരിത തയ്യാറായിട്ടുണ്ട്. ഇതും മുദ്രവച്ച കവറിലായിരിയ്ക്കും നല്‍കുക.

പരസ്യപ്പെടുത്തണം

പരസ്യപ്പെടുത്തണം

ലൈംഗിക പീഡനം സംബന്ധിച്ച് സരിത നല്‍കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊഴി എഴുതി വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നതെന്നും മുഖ്യമന്ത്രിയുട അഭിഭാഷകന്‍ വാദിച്ചു.

ക്രോസ് വിസ്താരം

ക്രോസ് വിസ്താരം

സരിതയുടെ കത്തില്‍ പേര് പരാമര്‍ശിയ്ക്കപ്പെടുന്നവര്‍ക്ക് മാത്രമേ സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിയ്ക്കുകയുള്ളൂ എന്ന് കമ്മീഷനും വ്യക്തമാക്കി.

വേണ്ടി വന്നാല്‍

വേണ്ടി വന്നാല്‍

രഹസ്യരേഖ വായിച്ച് ആര്‍ക്കെങ്കിലും നോട്ടീസ് അയക്കേണ്ടതായി വന്നാല്‍ , എന്തിന് അയച്ചു എന്ന കാര്യം പറയേണ്ടി വരും എന്നാണ് കമ്മീഷന്‍ പറയുന്നത്.

വളര്‍ച്ചയും തളര്‍ച്ചയും

വളര്‍ച്ചയും തളര്‍ച്ചയും

ടീം സോളാറിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു.

ബിജു പറഞ്ഞത് ശരിയോ

ബിജു പറഞ്ഞത് ശരിയോ

ബിജു രാധാകൃഷ്ണന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണെന്നും സരിത എസ് നായര്‍ കമ്മീഷനില്‍ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+