കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാറിലെ മന്ത്രിമാര്‍ ആരൊക്കെ... മൂന്ന് ദിവസം കാത്തിരിയ്ക്കൂ

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സംസഥാന രാഷ്ട്രീയം വീണ്ടും പുകയുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്ത് വന്ന, ഫെനി ബാലകൃഷ്ണന്റെ സംഭാഷണം മുഖ്യമന്ത്രിയെ തന്നെയാണ് പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത്.

സോളാര്‍ തട്ടിപ്പ് കേസില്‍ കേരളത്തിലെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഒക്കെ ഇടപെട്ടിട്ടുണ്ടെന്ന് ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സരിതയുടെ കത്തിലൂടെ കുറേയേറെ പേരുകള്‍ നാട്ടുകാര്‍ കാണുകയും ചെയ്തു.

Saritha S Nair

സോളാറില്‍ ഇടപെട്ട മന്ത്രിമാരുടേയും എംഎല്‍എ മാരുടേയും പേരുകള്‍ മൂന്ന് ദിവസത്തിനകം കോടതിയെ അറിയിക്കും എന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെയന്നും സരിത പറയുന്നു.

മന്ത്രിമാരും എംഎല്‍എമാരും ഒക്കെ നല്‍കിയ ഉറപ്പിന്റെ പേരിലാണ് ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയതെന്നാണ് സരിതയുടെ പക്ഷം. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും സരിത പറയുന്നു.

റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടു വന്ന വാര്‍ത്ത പ്രകാരം സരിതയ്ക്ക് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും അടൂര്‍ പ്രകാശും, കെസി വേണുഗോപാല്‍ എംപിയും എപി അബ്ദുള്ളക്കുട്ടി എംഎല്‍എയും പണം നല്‍കിയിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സരിത പണപ്പിരിന് നടത്തുകയായിരുന്നു എന്നാണ് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്.

English summary
Saritha S Nair says she will disclose the names of Ministers involved in Solar Scam in front of court within three days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X