സരിതയുടെ 'അഞ്ചാമത്തെ ക്ലിപ്പ്'... സോളാറില്‍ ഉമ്മന്‍ ചാണ്ടിയുടെ വിധി ലൈംഗികാരോപണത്തില്‍ മുങ്ങുമോ?
തിരുവനന്തപുരം: സോളാര്‍ കേസ് എന്നത് ഒരു തട്ടിപ്പ് കേസ് മാത്രമല്ല കേരള രാഷ്ട്രീയത്തെ സംബന്ധിച്ച്. സരിത എസ് നായര്‍ എന്ന യുവതിയേയും കേരള രാഷ്ട്രീയത്തിലെ പല കൊലകൊമ്പന്‍മാരേയും ചേര്‍ത്തുവച്ച് പ്രചരിച്ച അശ്ലീലകഥകള്‍ കൂടിയാണ് സോളാര്‍ കേസ്.
പിതൃതുല്യന്‍ എന്ന് സരിത എസ് നായര്‍ എപ്പോഴും വിശേഷിപ്പിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും ലൈംഗികാരോപണത്തില്‍ പെട്ടു. അതിന് മുമ്പ് തന്നെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പല പ്രമുഖര്‍ക്കെതിരേയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തട്ടിപ്പ് കേസിനേക്കാള്‍ ചര്‍ച്ചയായത് ഈ ചൂടന്‍ കഥകള്‍ തന്നെ ആയിരുന്നു. അതിനിടെ സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ എന്തൊക്കെയുണ്ടാകും?

ചരിത്രം സൃഷ്ടിച്ച കമ്മീഷന്‍
കേരള ചരിത്രത്തില്‍ ഇത്തരം ഒരു കമ്മീഷന്‍ ആദ്യമായിട്ടായിരിക്കും. മുഖ്യമന്ത്രിയെ പോലും മണിക്കൂറുകളോളും വിസ്തരിച്ച സംഭവം, ഒരാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ച സംഭവം... അതങ്ങനെ നീളുന്നു.

സരിതയുടെ പേരില്‍
സരിത എസ് നായര്‍ എന്ന സ്ത്രീയെ ചുറ്റിപ്പറ്റി തന്നെ ആയിരുന്നു സോളാര്‍ ആരോപണങ്ങള്‍ മിക്കവയും. സംസ്ഥാന ഖജനാവിന് നഷ്ടം സംഭവിച്ചോ എന്നതിനപ്പുറം സരിതയെ പല രീതിയില്‍ പലരും ഉപയോഗിച്ച സംഭവങ്ങള്‍ ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്.

ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു സോളാറിന്റെ പ്രധാന ഇര എന്ന് പറയേണ്ടി വരും. അവസാന കാലങ്ങളില്‍ ഉമ്മന്‍ ചാണ്ടി ആരോപണങ്ങളുടെ നടുവില്‍ ആയിരുന്നു.

15 മണിക്കൂര്‍ വിസ്താരം
കേരള ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി 15 മണിക്കൂര്‍ വിസ്താരത്തിന് വിധേയനായി. പലതവണയായി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ വിസ്താരത്തിന് വിധേയനായത് 53 മണിക്കൂര്‍ ആയിരുന്നു.

അവസാനം വരെ പിന്തുണച്ചു, പക്ഷേ
സോളാറിന്റെ തുടക്കം മുതല്‍ സരിത എസ് നായര്‍ സംരക്ഷിച്ചുപോന്നത് ഉമ്മന്‍ ചാണ്ടിയെ മാത്രം ആയിരുന്നു. എന്നാല്‍ അവസാനം ഉമ്മന്‍ ചാണ്ടിയ്ക്ക് നേരേയും സരിത തിരിയുകയായിരുന്നു.

പിതൃതുല്യനെന്ന്
ഉമ്മന്‍ ചാണ്ടി തനിക്ക് പിതൃതുല്യന്‍ ആണ് എന്നായിരുന്നു സരിത പറഞ്ഞിരുന്നത്. എന്നാല്‍ ഇതേ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സരിത ലൈംഗികാരോപണങ്ങളും ഉന്നയിച്ചു.

സിഡി തേടി യാത്ര
സരിത പറഞ്ഞത് പല രാഷ്ട്രീയ നേതാക്കളുമായും ഉള്ള അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ അവരുടെ കൈവശം ഉണ്ട് എന്നായിരുന്നു. ഈ ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടതും അതിന് വേണ്ടി പോലീസ് നടത്തിയ യാത്രയും എല്ലാം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സരിതയുടെ ക്ലിപ്പുകള്‍
സരിത എസ് നായരുടെ നഗ്ന വീഡിയോകള്‍ പുറത്ത് വന്നതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. നാല് ക്ലിപ്പുകളായിരുന്നു അന്ന് വാട്‌സ് ആപ്പില്‍ പ്രചരിച്ചത്. ഇതിന് പിന്നില്‍ എഡിജിപി പത്മകുമാര്‍ ആണ് എന്ന് ആക്ഷേപം ഉന്നയിച്ച് സരിത പരാതി നല്‍കുകയും ചെയ്തിരുന്നു.

അബ്ദുള്ളക്കുട്ടിയുടെ ബലാത്സംഗം
കോണ്‍ഗ്രസ് എംഎല്‍എ ആയ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയും ഇതിനിടെ സരിത നല്‍കി. എന്നാല്‍ ആ കേസില്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

കമ്മീഷന്‍ പരിശോധിക്കുന്നത്
മേല്‍പറഞ്ഞ പല കാര്യങ്ങളും കമ്മീഷന്റെ പരിഗണനയ്ക്ക് മുന്നില്‍ വന്നിരുന്നു. എന്നാല്‍ സോളാര്‍ ഇടപാട് സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടോ എന്നതാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിച്ചത്.

ഉമ്മന്‍ ചാണ്ടിയെ തകര്‍ത്ത വിവാദം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ശക്തമായ വിജയം സമ്മാനിച്ചതിന് പിന്നിലും സോളാര്‍ ആരോപണങ്ങള്‍ ആയിരുന്നു. സരിതയ്ക്ക് പിന്നില്‍ ഇടതുമുന്നണി ആണ് എന്ന ആക്ഷേപം വരെ ഉയര്‍ന്നു.

റിപ്പോര്‍ട്ടിലുണ്ടാകും
എന്തായാലും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ എല്ലാ നിഗമനങ്ങളും നിരീക്ഷണങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പല കോണ്‍ഗ്രസ് നേതാക്കളുടേയും വിധി നിര്‍ണയം തന്നെ ആയിരിക്കും ആ റിപ്പോര്‍ട്ട്.












Click it and Unblock the Notifications