കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തോട് നന്ദിപറഞ്ഞ് ശാലു മേനോന്‍...പക്ഷേ അറസ്റ്റിലായ കേസില്‍ വിധി വേറെ വരാനുണ്ട്

ശാലു മേനോനെ അറസ്റ്റ് ചെയ്ത കേസില്‍ അല്ല ഇപ്പോള്‍ കുറ്റവിമുക്തയാക്കപ്പെട്ടിട്ടുള്ളത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ ആദ്യ വിധി വന്നപ്പോള്‍ ശാലു മേനോന്‍ കുറ്റ വിമുക്തയാക്കപ്പെട്ടിരിക്കുന്നു. സോളാറിന്റെ പേരില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും ഒപ്പം ഏറെ പഴി കേട്ട ആളായിരുന്നു ശാലു മേനോന്‍.

ശാലു മാത്രമല്ല, ശാലുവിന്റെ അമ്മ കമലാദേവിയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യ വിധി വന്നപ്പോള്‍ രണ്ട് പേരും കുറ്റവിമുക്തരാക്കപ്പെട്ടു. അതിന്റെ ആശ്വാസത്തിലാണ് ശാലു മേനോന്‍ ഇപ്പോഴുള്ളത്.

എല്ലാത്തിനും ഭഗവാനോട് നന്ദി പറയുന്നു എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. എന്നാല്‍ ഈ കേസ് കൊണ്ട് തീരുമോ ശാലുവിന്റെ സോളാര്‍ പ്രശ്‌നങ്ങള്‍ എന്ന ചോദ്യം പിന്നേയും ബാക്കിയാണ്.

എല്ലാത്തിനും നന്ദി ഭഗവാനോട്

സോളാര്‍ തട്ടിപ്പില്‍ ആദ്യ കേസില്‍ തന്നെ കുറ്റവിമുക്തയാക്കപ്പെട്ടതിലുള്ള സന്തോഷം ശാലു മേനോന്‍ മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിനും ഭഗവാനോട് നന്ദി പറയുന്നു എന്നായിരുന്നു ശാലുവിന്റെ പ്രതികരണം.

എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു

എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാന്‍ ശാലു തയ്യാറായില്ല. ഇനിയുള്ള എല്ലാ കാര്യങ്ങളും ദൈവത്തിന് വിട്ടുകൊടുക്കുകയാണ് എന്നായിരുന്നു മറുപടി.

ഈ കേസ് കൊണ്ട് തീരുന്നില്ല

ഈ കേസില്‍ കുറ്റ വിമുക്തയാക്കപ്പെട്ടെങ്കിലും ശാലുവിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് ഉറപ്പാണ്. കാരണം സോളാറുമായി ബന്ധപ്പെട്ട് മറ്റൊരു കേസിലും ശാലു മേനോന്‍ പ്രതിയാണ്.

അപ്പീല്‍ നല്‍കിയാല്‍ വീണ്ടും

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വിധിയ്‌ക്കെതിരെ പരാതിക്കാരനോ, അല്ലെങ്കില്‍ സരിതയോ ബിജു രാധാകൃഷ്ണനോ അപ്പീല്‍ നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ശാലു വീണ്ടും കേസിന്റെ നൂലാമാലകളില്‍ കുടുങ്ങും.

അറസ്റ്റിലായത് വേറെ കേസില്‍

ശാലുമേനോനെ അറസ്റ്റ് ചെയ്ത കേസില്‍ അല്ല ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ആ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ എന്ത് വിധിയായിരിക്കും വരിക എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.

അത് 75 ലക്ഷത്തിന്റെ തട്ടിപ്പ് കേസ്

തിരുവനന്തപുരം സ്വദേശിയായ റഫീഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലും ശാലു മേനോന്‍ പ്രതിയാണ്. ഈ സംഭവത്തില്‍ ശാലുവിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശാലുവിന്റെ വീട് നിര്‍മിച്ചത്

ശാലു മേനോന്‍ പുതിയതായി നിര്‍മിച്ച വീടും സോളാര്‍ പണം കൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം

ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പമാണ് ശാലു മേനോനെ സോളാര്‍ കേസില്‍ കുടുക്കിയത് എന്നും പറയപ്പെടുന്നുണ്ട്. ബിജുവുമായുള്ള ബന്ധം വിവാഹത്തിന്റെ അടുത്ത് വരെ എത്തിയിരുന്നു എന്നും പറയപ്പെടുന്നു.

സരിതയുടെ എതിര്‍പ്പും മൊഴിയും

സോളാര്‍ കേസില്‍ ശാലുമേനോനെ കുടുക്കിയത് സരിത എസ് നായരുടെ മൊഴിയാണെന്നും പറയപ്പെടുന്നു. സോളാര്‍ പണം മുഴുവന്‍ ബിജു നല്‍കിയത് ശാലുവിനായിരുന്നു എന്നാണ് സരിത എസ് നായര്‍ ആരോപിച്ചിരുന്നത്.

ടീം സോളാര്‍ അല്ല, സ്വിസ് സോളാര്‍

ടീം സോളാറുമായി ബന്ധപ്പെട്ട കേസില്‍ അല്ല ശാലു രണ്ടാമത് പ്രതിയായതും അറസ്റ്റിലായതും. സ്വിസ് സോളാര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണന്‍ തുടങ്ങിയ സ്ഥാപനത്തിന്റെ പേരില്‍ ആയിരുന്നു. ശാലുവിനെ മുന്‍നിര്‍ത്തിയായിരുന്നു ബിജുവിന്റെ നീക്കം.

ശാലുവിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു

സോളാര്‍ കേസില്‍ ശാലു മേനോനെ രക്ഷിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നു എന്ന് ബിജു രാധാകൃഷ്ണന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

ശാലു ഇപ്പോള്‍ വിവാഹിതയാണ്

വിവാദങ്ങള്‍ക്ക് ശേഷം ഏറെ നാള്‍ ശാലു നിശ്ശബ്ദയായിരുന്നു. എന്നാല്‍ അതിന് ശേഷം നൃത്ത പരിപാടികളുമായി സജീവമായി. മാസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ താരമായ സജി ജി നായരെ വിവാഹം കഴിക്കുകയും ചെയ്തു.

English summary
Solar Scam: Shalu Menon praises God for acquitted by court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X