കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റില്‍ മലക്കംമറിഞ്ഞ് ബല്‍റാം; കോണ്‍ഗ്രസ് നേതാക്കള്‍ക്കിട്ട് ഒളിഞ്ഞുകൊത്തി വീണ്ടും

Google Oneindia Malayalam News

തൃത്താല/തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മേല്‍ അന്വേഷണം പ്രഖ്യാപിച്ചത് ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിട്ടിയ പ്രതിഫലം ആണ് എന്നായിരുന്നു വിടി ബല്‍റാം ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ബല്‍റാമിന്റെ പരാമര്‍ശത്തെ അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളിയിട്ടുണ്ട്.

സരിതയ്ക്ക് പീഡനം: കേസ് എടുത്താല്‍ ഉമ്മന്‍ ചാണ്ടി ഉടന്‍ അറസ്റ്റില്‍? പിണറായി ദയയില്‍ കോണ്‍ഗ്രസ്സരിതയ്ക്ക് പീഡനം: കേസ് എടുത്താല്‍ ഉമ്മന്‍ ചാണ്ടി ഉടന്‍ അറസ്റ്റില്‍? പിണറായി ദയയില്‍ കോണ്‍ഗ്രസ്

ഈ സാഹചര്യത്തിലാണ് ബല്‍റാം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലെ വാദങ്ങള്‍ പ്രസക്തമാകുന്നത്. ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത് പാര്‍ട്ടികള്‍ തമ്മിലല്ല, നേതാക്കള്‍ തമ്മിലാണ് എന്നാണ് വിടി ബല്‍റാം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്.

നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍നായികമാരെ കണ്ടാല്‍ തുണിയഴിക്കും, സ്വയംഭോഗം, പ്രകൃതിവിരുദ്ധ പീഡനം... 30 നടിമാരെ പീഡിപ്പിച്ച സിനിമാക്കാരന്‍

ഏതൊക്കെ നേതാക്കള്‍ക്കെതിരായണ് വിടി ബല്‍റാമിന്റെ ഈ ഒളിയമ്പ്? എന്താണ് ബല്‍റാം ലക്ഷ്യമിടുന്നത്?

രാഷ്ട്രീയ പകപോക്കല്‍

രാഷ്ട്രീയ പകപോക്കല്‍

സോളാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടാത്ത കാര്യമാണ് സരിതയുടെ ലൈംഗികാരോപണങ്ങള്‍ എന്ന വാദമാണ് ഇപ്പോഴും ബല്‍റാം ഉയര്‍ത്തുന്നത്. ഇപ്പോഴത്തെ നടപടി രാഷ്ട്രീയ പകപോക്കല്‍ മാത്രമാണ് എന്നും ബല്‍റാം ആവര്‍ത്തിക്കുന്നുണ്ട്.

ടിപി കേസ്

ടിപി കേസ്

മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കും എന്ന് പറയുന്നതെങ്കില്‍ ടിപി കേസില്‍ പിണറായി വിജയനെതിരേയും കേസ് എടുക്കേണ്ടിയിരുന്നു എന്നാണ് ബല്‍റാമിന്റെ വാദം. ടിപി ചന്ദ്രശേഖരന്റെ ഭാര്യയും മകനും പിണറായി വിജയനെതിരെ പലതവണ പറഞ്ഞിട്ടുണ്ട് എന്നും ബല്‍റാം പറയുന്നു.

ഈ മാതൃക ആയിരുന്നെങ്കില്‍

ഈ മാതൃക ആയിരുന്നെങ്കില്‍

സോളാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന രീതിയില്‍ അന്ന് യുഡിഎഫ് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നെങ്കില്‍ പിണറായി വിജയനെതിരെ കേസ് എടുക്കാമായിരുന്നു എന്നാണ് ബല്‍റാമിന്റെ പക്ഷം. അങ്ങനെ ചെയ്യാതിരുന്നത് ഒരു ഉദാസീന നടപടി ആയിരുന്നോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ട് എന്നും പറയുന്നു വിടി ബല്‍റാം.

അന്വേഷിക്കപ്പെട്ടില്ല

അന്വേഷിക്കപ്പെട്ടില്ല

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയോ ഇല്ലയോ എന്നതില്‍ അല്ല തന്റെ ശ്രദ്ധ എന്നാണ് ഇപ്പോള്‍ ബല്‍റാം പറയുന്നത്. ഗൂഢാലോചന കേസ് വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെട്ടില്ല എന്ന സംശയം ആവര്‍ത്തിക്കുക ആണത്രെ ചെയ്തത്.

തെറ്റായി വ്യാഖ്യാനിക്കണ്ട

തെറ്റായി വ്യാഖ്യാനിക്കണ്ട

ഒത്തുതീര്‍പ്പ് എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബല്‍റാം പറയുന്നുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കണം എന്നാണത്രെ ബല്‍റാമിന്റെ നിലപാട്.

അഴകൊഴമ്പന്‍ മറുപടി

അഴകൊഴമ്പന്‍ മറുപടി

ടിപി കേസില്‍ പിണറായി വിജയനെതിരെ കേസ് എടുക്കാതിരുന്നതിന്റെ ഉത്തരവാദിത്തം അന്നത്തെ ഭരണ നേതൃത്വത്തിനല്ലേ എന്ന ചോദ്യവും മനരോമ ഓണ്‍ലൈനിലെ അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്. അതിന് പക്ഷേ അഴകൊഴമ്പന്‍ മറുപടിയാണ് ബല്‍റാം നല്‍കിയിരിക്കുന്നത്.

അങ്ങനേയും ആവാം... ഇങ്ങനേയും ആവാം

അങ്ങനേയും ആവാം... ഇങ്ങനേയും ആവാം

അതിന് കാരണം ഉേേദ്യാഗസ്ഥരും ആകാം എന്ന നിലപാടാണ് ബല്‍റാമിന്റേത്. സര്‍ക്കാര്‍ ഇടപെടാത്തതുകൊണ്ടും അങ്ങനെ ഉണ്ടാകാം എന്നും പറയുന്നുണ്ട് ബല്‍റാം.

പ്രതിപക്ഷം പോര

പ്രതിപക്ഷം പോര

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയങ്ങളില്‍ ഇടപെടുന്ന കാര്യത്തില്‍ പ്രതിപക്ഷം പോരെന്നാണ് ബല്‍റാമിന്റെ പക്ഷം. എന്നാല്‍ പ്രതിപക്ഷ നേതാവ് നല്ല പ്രകടനമാണത്രെ കാഴ്ചവയ്ക്കുന്നത്.

തിരുത്തലുകള്‍ വേണം

തിരുത്തലുകള്‍ വേണം

പ്രതിപക്ഷത്തിന്റെ നിലപാടുകളിലും ഇടപെടലുകളിലും മാറ്റവും തിരുത്തലുകളും വേണം എന്നാണ് ബല്‍റാം പറയുന്നത്. എന്നാല്‍ എന്ത് തിരുത്തലാണ് വേണ്ടത് എന്ന നിര്‍ദ്ദേശം ഒന്നും ഇല്ലതാനും.

അഡ്ജസ്റ്റ്‌മെന്റ്

അഡ്ജസ്റ്റ്‌മെന്റ്

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അത്ര മോശം വാക്കൊന്നും അല്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് ആണ് പ്രശ്‌നം. ഇപ്പോള്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുന്നത് പിണറായി വിജയനും ബിജെപി ദേശീയ നേതൃത്വവും ആണ് എന്നാണ് അടുത്ത ആക്ഷേപം.

English summary
Solar Scam: VT Balram explains his controversial Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X