ഇടതിന്റെ കഴിഞ്ഞു, ഇനി യുവമോര്‍ച്ചയുടെ ഉപരോധം

ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചതുപോലെ അനിശ്ചിതകാല ഉപരോധമൊന്നുമല്ല കേട്ടോ. രാവിലെ അഞ്ച് മണിയോടെ തുടങ്ങിയ ഉപരോധം വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സെക്രട്ടറിയേറ്റിന്റെ എല്ലാ ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെയാണ് യുവമോര്‍ച്ച് പ്രവര്‍ത്തകരുടെ ഉപരോധമെന്നതും ശ്രദ്ധേയമാണ്. സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സമരം മാറ്റിവയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേരത്തെ നിശ്ചയിച്ച സമരം മാറ്റി വെയ്ക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല.
സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധി എത്തുന്നതിനാല്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications