കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കാന്‍ സിബിഐ വരുമോ? സോളാര്‍ പീഡനക്കേസില്‍ പുതിയ കത്ത്... കനത്ത വെല്ലുവിളി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാര്‍ കോഴ അടക്കം ഒരുപാട് അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനും ഉമ്മന്‍ ചാണ്ടിയ്ക്കും വലിയ പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കിയത് സോളാര്‍ തട്ടിപ്പ് കേസുകളും അതുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളും ആയിരുന്നു.

ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍ചെന്നിത്തലയുടെ ദൗര്‍ഭാഗ്യങ്ങള്‍!!! 1987 മുതല്‍ 2021 വരെ... വിധി കവര്‍ന്നെടുത്ത സൗഭാഗ്യങ്ങള്‍

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതിഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

തിരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും കനത്ത പരാജയം ഏറ്റുവാങ്ങി. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനം പോലും ഏറ്റെടുക്കാതെ പിന്‍വാങ്ങി. ഇപ്പോഴിതാ, ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിലെ തിരഞ്ഞെടുപ്പ് നയിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സംഭവവികാസങ്ങള്‍...

സോളാര്‍ കേസ്

സോളാര്‍ കേസ്

സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇതുവരെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യമായ നടപടികള്‍ ഒന്നും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതില്‍ നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍.

പരാതിക്കാരിയുടെ കത്ത്

പരാതിക്കാരിയുടെ കത്ത്

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ലൈംഗിക പീഡന കേസിലെ ഇരയും ആയ യുവതി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ലൈംഗിക പീഡന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. ജനുവരി 12 ന് ആണ് കത്ത് നല്‍കിയത് എന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് പ്രമുഖര്‍

അഞ്ച് പ്രമുഖര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭ എംപിയായ കെസി വേണുഗോപാല്‍, എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എംഎല്‍എ എപി അനില്‍ കുമാര്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നിലവില്‍ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നു എന്നാണ് പോലീസ് പറയുന്നത്.

സിബിഐ അന്വേഷണം വന്നാല്‍

സിബിഐ അന്വേഷണം വന്നാല്‍

പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ കേസ് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അത്തരം ഒരു നീക്കം സര്‍ക്കാര്‍ നടത്തിയാല്‍ അത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

കേന്ദ്രത്തിനും ലോട്ടറി

കേന്ദ്രത്തിനും ലോട്ടറി

സോളാര്‍ ലൈംഗിക പീഡന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് ബിജെപിയും ഉപയോഗപ്പെടുത്തിയേക്കും. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കാം എന്നത് മാത്രമല്ല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കൂടി ലക്ഷ്യം വച്ചായിരിക്കും നീക്കങ്ങള്‍.

അബ്ദുള്ളക്കുട്ടിയും

അബ്ദുള്ളക്കുട്ടിയും

സോളാര്‍ പീഡന കേസില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ്, ഇപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായ എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ആണ് എന്നതാണ് ബിജെപിയെ സംബന്ധിച്ചുള്ള തിരിച്ചടി. എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് എംഎല്‍എ ആയിരിക്കെ ആയിരുന്നു പരാതിയും കേസും. ഈ കേസിലും തുടരന്വേഷണം എവിടേയും എത്തിയിട്ടില്ല.

നടപടികള്‍

നടപടികള്‍

ഇതിനിടെ ലൈംഗിക പീഡന കേസില്‍ ചില നടപടികള്‍ പോലീസ് തുടങ്ങിവയ്ക്കുകയും ചെയ്തിരുന്നു. എപി അനില്‍കുമാര്‍ എംഎല്‍എയ്‌ക്കെതിരെയുള്ള പരാതിയില്‍, പരാതിക്കാരി കൊല്ലം അഡീഷണല്‍ പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് എപി അനില്‍കുമാറിനെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റ് നടപടികള്‍ ഉണ്ടായില്ല.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് നാലര പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയ രാഷ്ട്രീയ പ്രതിച്ഛായകളെ എല്ലാം തകിടം മറിച്ചുകൊണ്ടായിരുന്നു സോളാര്‍ കേസിലെ ലൈംഗികാരോപണം. മുഖ്യമന്ത്രിയായിരിക്കെ തന്നെ സോളാര്‍ കമ്മീഷന് മുന്നില്‍ 16 മണിക്കൂര്‍ വിചാരണയ്ക്ക് വിധേയനാകേണ്ടിയും വന്നു. അന്ന് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയത് ഈ ആരോപണത്തില്‍ ആയിരുന്നു.

ഉമ്മന്‍ ചാണ്ടിയെ പൂട്ടാന്‍

ഉമ്മന്‍ ചാണ്ടിയെ പൂട്ടാന്‍

കഴിഞ്ഞ നാലര വര്‍ഷത്തോളം കേരള രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍, ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാനുള്ള ബ്രഹ്മാസ്ത്രമായി ഈ കേസിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍

ഗ്രൂപ്പ് തര്‍ക്കങ്ങള്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിനെ ഇത്രയേറെ വലുതാക്കിയത് എന്ന് ആരോപണമുണ്ടായിരുന്നു. ബാര്‍ കോഴ കേസിലും അത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പരാതിക്കാരിയുടെ നീക്കത്തെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.

ഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോ

കളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ടകളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ട

English summary
Solar Case victim demands CBI investigation on sexual harassment case against Oommen Chandy and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X