ഭർത്താവിനെ വെട്ടി, ഗർഭിണിയായ സ്ത്രീയുടെ വയറ്റിൽ ചവിട്ടി!! ചെയ്തത് സൈനികൻ
ചെങ്കല്‍വട്ടവിള സ്വദേശി ഷാജി, ഭാര്യ സിനി എന്നിവര്‍ക്കാണ് സൈനികനായ അനില്‍ ജോയിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
പാറശാല : വീട്ടില്‍ കയറി ഭര്‍ത്താവിനെ വെട്ടുകയും ഗര്‍ഭിണിയായ ഭാര്യയുടെ വയറ്റില്‍ തൊഴിയ്ക്കുകയും ചെയ്ത സൈനികനായി അന്വേഷണം തുടരുന്നു. ചെങ്കല്‍വട്ടവിള സ്വദേശി ഷാജി, ഭാര്യ സിനി എന്നിവര്‍ക്കാണ് സൈനികനായ അനില്‍ ജോയിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഷാജിയെ വെട്ടുന്നത് കണ്ട് തടയാന്‍ ചെന്നപ്പോഴാണ് സിനിയ്ക്ക് ചവിട്ടേറ്റത്. അനിലും ഷാജിയും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് ആക്രണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. 20 ദിവസം മുമ്പാണ് കശ്മീരില്‍ ജോലി ചെയ്യുന്ന അനില്‍ നാട്ടിലെത്തിയത്. തലയ്ക്ക് വെട്ടേറ്റ ഷാജി ചികിത്സയിലാണ്. വയറിന് ചവിട്ടേറ്റ് സിനി അപകട നില തരണം ചെയ്തിട്ടുണ്ട്.
സൈനികനായി അനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണവും ഉണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ സൈന്യത്തില്‍ തിരികെ കയറിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. അനിലിനായുള്ള അന്വേഷണത്തിലാണ് പാറശാല പോലീസ്.












Click it and Unblock the Notifications