ഗോവിന്ദച്ചാമിക്ക് വധശിക്ഷ കൊടുത്ത തെളിവുകള്‍
കൊച്ചി: സൗമ്യ എന്ന 23 കാരിയുടെ ജീവിതം ഇല്ലാതാക്കിയതിന് ഒരു ഗോവിന്ദച്ചാമി മാത്രമാണോ ഉത്തരവാദി...? അല്ലെന്നാണ് ഹൈക്കോടതി പോലും പറയുന്നത്. അപ്പുറത്ത് നിന്ന് കേള്‍ക്കുന്ന ഒരു കരച്ചിലിന് പോലും കാതോര്‍ക്കാതെ സ്വന്തം തിരക്കുകള്‍ മാത്രം മനസ്സില്‍ ഉറപ്പിച്ച എറണാകുളം -ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാരുടെ മനോനിലയാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്നത് എന്നാണ് കോടതി പറയുന്നത്.
എന്തായാലും സൗമ്യ ആക്രമിക്കപ്പെട്ടത് ശേഷമെങ്കിലും ഉണര്‍ന്ന ജനരോഷം ഗോവിന്ദച്ചാമി എന്ന ക്രൂരനായ കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായകമായിട്ടുണ്ട്.
കൃത്യമായ തെളിവുകള്‍, ശാസ്ത്രീയമായ തെളിവുകള്‍....ഇവയൊക്കെ തന്നെയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി അംഗീകരിക്കാന്‍ കാരണം. എന്തൊക്കെയായിരുന്നു ആ തെളിവുകള്‍ ... നമുക്ക് പരിശോധിക്കാം.

ഗോവിന്ദച്ചാമി തീവണ്ടിയില്‍
2011 ഫെബ്രുവരി 1 ന് സൗമ്യ ആക്രമിക്കപ്പെടുന്ന സമയത്ത് ഗോവിന്ദച്ചാമി തീവണ്ടിയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിച്ചു.

ഷര്‍ട്ടിന്റെ ബട്ടണും മുടിപ്പിന്നും
ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടണുകള്‍, അക്രമിക്കപ്പെട്ട സൗമ്യയുടെ മുടിപ്പിന്നുകള്‍... ഇവ രണ്ടും സൗമ്യ ആക്രമിക്കപ്പെട്ട തീവണ്ടി കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ചു.

നിലവിളി കേട്ടു
ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സൗമ്യയുടെ നിലവിളി കേട്ടതായി സാക്ഷിമൊഴി

ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞു
ഗോവിന്ദച്ചാമി തീവണ്ടിയില്‍ കയറുന്നതും, പിന്നീട് കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം രക്ഷപ്പെടുന്നതും കണ്ട സാക്ഷികള്‍ ഉണ്ട്.

ഫോണ്‍
കേസിലെ നിര്‍ണായ തെളിവുകളില്‍ ഒന്നായിരുന്നു സൗമ്യയുടെ മൊബൈല്‍ ഫോണ്‍. ഈ ഫോണ്‍ പിന്നീട് ഗോവിന്ദച്ചാമിയില്‍ നിന്നാണ് കണ്ടെടുത്തത്.

മുറിപ്പാടുകള്‍, തൊലി
ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ സൗമ്യ പ്രതിരോധിക്കുന്നതിനിടെ നഖം കൊണ്ട് ഉണ്ടാക്കിയ ക്ഷതങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സൗമ്യയുടെ നഖങ്ങളില്‍ നിന്ന് ഗോവിന്ദച്ചാമിയുടെ തൊലി ലഭിച്ചിട്ടുണ്ട്.

ഡിഎന്‍എ പരിശോധന
ഗോവിന്ദച്ചാമി തന്നെയാണ് ബലാത്സംഗം ചെയ്തത് എന്ന കാര്യം ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.

പോസ്റ്റ് മോര്‍ട്ടം
വിവാദങ്ങള്‍ ഏറെ ഉണ്ടാക്കിയെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. കൊലപാതകവും ബലാത്സംഗംവും തെളിയിച്ചത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ്.












Click it and Unblock the Notifications