കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതിലിന് അർജന്റീനയില്‍ നിന്നും ഐക്യദാ‍ഢ്യം... ഇതാണ് ആ ലാറ്റിനമേരിക്കന്‍ സാഹോദര്യം

Google Oneindia Malayalam News

തിരുവനന്തപുരം: അർജന്റീന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാറ്റിൻ അമേരിക്കൻ സ്ത്രീപക്ഷ ഗ്രൂപ്പുകളുടെ കൺസോർഷ്യവും വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി രംഗത്ത്. ഒരു മലയാളി സുഹൃത്തില്‍ നിന്നാണ് ലാറ്റിനമേരിക്കന്‍ വനിത-മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയും ആയ അഗസ്റ്റിന റോസനോവ വനിത മതിലിനെ കുറിച്ച് അറിഞ്ഞത്.

വനിതാ മതില്‍ തകരില്ല; 5 ലക്ഷം വനിതകളെ കെപിഎംഎസ് മാത്രം പങ്കെടുപ്പിക്കുമെന്ന് പുന്നല ശ്രീകുമാര്‍വനിതാ മതില്‍ തകരില്ല; 5 ലക്ഷം വനിതകളെ കെപിഎംഎസ് മാത്രം പങ്കെടുപ്പിക്കുമെന്ന് പുന്നല ശ്രീകുമാര്‍

അതിന്‍റെ കഥ ഇങ്ങനെയാണ്- തന്‍റെ മലയാളി സുഹൃത്തായ വിഎസ് ശ്യാമിന് പുതുവത്സര ആശംസകൾ നേരുന്നതിനാണ് അഗസ്റ്റിന വിളിച്ചത്. പുതുവത്സര ദിനത്തില്‍ കേരളത്തിൽ ലക്ഷക്കണക്കിന് സ്ത്രീകൾ തെരുവുകളിൽ അണിനിരക്കുമെന്നും, അതിലും മികച്ചൊരു തുടക്കം ഈ വർഷത്തിൽ ഒരു ദേശത്തിനും ഉണ്ടാവില്ലെന്നും ആയിരുന്നു ആശംസയ്ക്ക് ശ്യാമിന്‍റെ മറുപടി.

Women Wall

സ്ത്രീ അവകാശ പ്രവർത്തകയായ അഗസ്റ്റീനയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷജനകമായിരുന്നു ഈ വിവരം. ഇത്തരം ഒരു മുന്നേറ്റത്തിനോട് ഐക്യപ്പെടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ഉടൻ തന്നെ സ്ത്രീപക്ഷ ഗ്രൂപ്പുകളുടെ കൺസോർഷ്യത്തോട് ഈ മുന്നേറ്റത്തിൻറെ വിവരം അറിയിക്കുകയും ചെയ്തു. കേരളത്തിലെ വനിത മതിലിനെ കൺസോർഷ്യവും സ്വാഗതം ചെയ്തു.

വനിതാ മതിലിനു തുടർച്ച ഉണ്ടാവണമെന്നു തന്റെ ഐക്യദാർഢ്യ സന്ദേശത്തിൽ അഗസ്റ്റിന പറഞ്ഞു. സ്ത്രീകളുടെ തുല്യനീതി - സ്ത്രീശാക്തീകരണം സംബന്ധിച്ച വിഷയങ്ങളിൽ ലോകത്താകമാനമുള്ള സ്ത്രീകൂട്ടായ്‍മകളുടെ ഐക്യത്തോടെയുള്ള പോരാട്ടം ഉയർത്തികൊണ്ടുവരണമെന്നും കേരളത്തിൽ നടക്കുന്ന വനിതാ മതിൽ ഒരു സുപ്രധാന പ്രതീകമായി ചരിത്രത്തിൽ അടയാളപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.

English summary
Solidarity to women wall of Kerala from Argentina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X