കോഴിക്കോട് സോമയാഗത്തിന് തുടക്കം
കോഴിക്കോട്: ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന സോമയാഗത്തിന് ഫെബ്രുവരി 13 ന് കോഴിക്കോട് തുടക്കമായി. കാശ്യപാശ്രമം ആണ് യാഗം സംഘടിപ്പിക്കുന്നത്.
കാരപ്പറമ്പിലെ യാഗശാലയില്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് വേദിക് സമ്മേളനം നടക്കും. യോഗ ഗുരു ബാബാ രാംദാവ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
യാഗത്തിന്റെ ജയമാനന്‍ വിദ്വാന്‍ കൃഷ്ണ ഭട്ട് ആണ്. ഭാര്യയും മറ്റ് പുരോഹിതന്‍മാരുമായി കര്‍ണാടകയിലെ മാത്തൂരില്‍ നിന്നാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. സംസ്‌കൃത മാതൃഭാഷയായ ഗ്രാമമാണ് മാത്തൂര്‍ ഗ്രാമം.
വ്യാഴാഴ്ച രാവിലെ യാഗ ശാലയില്‍ ചതുര്‍ സംഹിതാ യാഗത്തിന് തുടക്കമായി.

സോമയാഗത്തിന്റെ വേദി
കോഴിക്കോട് കാരപ്പറമ്പില്‍ തയ്യാറാക്കിയ യാഗശാല

ഒരുക്കങ്ങള്‍
യാഗശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍

കാശ്യപാശ്രമം
കാശ്യപാശ്രമത്തിന്റെ നേതൃത്വത്തിലാണ് സോമയാഗം നടത്തുന്നത്.

കലാപരിപാടികള്‍
യാഗത്തിന്റെ ഭാഗമായി ഫെബ്രുവരി 17 വരെ കൃഷ്ണനാട്ടവും സോപാന നൃത്തവും അടക്കമുള്ള കലാപാരിപാടികളും അരങ്ങേറും












Click it and Unblock the Notifications