Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതകത്തിന് പരീശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തില്‍; ഐബി റിപ്പോര്‍ട്ടോ?

തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്‍കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കൊലപാതക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചാല്‍ കൊലപാതകങ്ങള്‍ തടയാനാകില്ല. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുക മാത്രമേ ചെയ്യാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് രാജ്യത്ത് പതിനേഴാം സ്ഥാനമാണുള്ളത്. ഈ വര്‍ഷം 334 കൊലപാതകങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Pinarayi Vijayan

കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഏത് കക്ഷിയാണ് അക്രമത്തിന് പിന്നിലെന്ന് നോക്കിയല്ല നടപടി സ്വീകരിതക്കുന്നത്. കണ്ണൂരിലെ അക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഒന്നല്ലെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. ഭരണകക്ഷിക്കാര്‍ക്ക് പ്രത്യേക സംരക്ഷണം എന്ന നിലപാട് പൊലീസിനില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+