കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം കുമാര്‍ പറഞ്ഞത് ഇന്നസെന്‍റിനെതിരെയോ...

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിക്കൊടിയുടെ നിറം ഏതെന്ന് പോലും അറിയില്ലെന്ന് സലീം കുമാറിന്റെ പരിഹാസം. രാഷ്ട്രീയം സിനിമയെ വെല്ലുന്ന അഭിനയമായിമാറിയെന്നും സലീം കുമാര്‍ പറഞ്ഞു. മംഗളത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിലര്‍ പെട്ടെന്നൊരു ദിവസം കയറി അങ്ങ് സ്ഥാനാര്‍ത്ഥിയാവുകയാണെന്ന് സലീം പറയുന്നു . ഇത്തരക്കാരുടെ രാഷ്ട്രീയ പാരമ്പര്യവും സലീം കുമാര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ഒരു മുദ്രാവാക്യം പോലും വിളിച്ചിട്ടുണ്ടാകില്ലെന്നും സലീം പറയുന്നു.

Salim Kumar

സിനിമയില്‍ നിന്ന് തിരഞ്ഞെടുപ്പിലേക്ക് വന്ന ഇന്നസെന്റിനെ ഉദ്ദേശിച്ചാണോ സലീം കുമാര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തിയതെന്ന് ആരും സംശയിച്ചു പോകും. എന്നാല്‍ ഒരിടത്തും ഇന്നസെന്റിന്റെ പേരെടുത്ത് സലീം കുമാര്‍ പറയുന്നുമില്ല. ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. സലീം കുമാര്‍ ആണെങ്കില്‍ കോണ്‍ഗ്രസ് അനുഭാവിയും.

കൊടി കൈകൊണ്ട് പോലും തൊട്ടിട്ടില്ലാത്തവരെയാണ് പരിശീലനം കൊടുത്ത് ആള്‍ക്കാരെ പറ്റിക്കാനായി ഇറക്കി വിടുന്നതെന്നും സലീം കുമാര്‍ ആരോപിക്കുന്നുണ്ട്. യുവാക്കളില്‍ ഇപ്പോള്‍ രാഷ്ട്രീയം ഇല്ലാതായെന്നും സലീം കുമാര്‍ പറയുന്നുണ്ട്.

English summary
Some candidate doesn't know the colour of their party flag: Salim Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X