കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം കുറയ്ക്കും; സാലറി ചലഞ്ചിന് പുതിയ രൂപം, മന്ത്രിമാര്‍ക്കും കട്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കൈമാറണമെന്ന നിര്‍ദേശത്തിന് ചെറിയ വ്യത്യാസം. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കില്ല. പകരം ആറ് ദിവസത്തെ ശമ്പളം ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം ശമ്പളത്തില്‍ കുറവുണ്ടാകും. സാലറി ചലഞ്ചില്‍ നിന്ന് സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെയും ഒഴിവാക്കേണ്ട എന്നും തീരുമാനിച്ചു. പുതിയ നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിസഭയില്‍ മുന്നോട്ടുവച്ചത്.

10

ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് ലഭിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക് ഭാരമാവുകയുമില്ല. അതേസമയം, ഈ നിര്‍ദേശം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുമുണ്ട്. കാരണം കൊറോണ പ്രതിരോധത്തിന് വന്‍ തുകയാണ് അടിയന്തരമായി സര്‍ക്കാരിന് വേണ്ടത്. മാസങ്ങള്‍ വച്ച് ശമ്പളം പിടിക്കുമ്പോള്‍ വലിയ തുക ലഭിക്കില്ല. വേഗത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് ഇത് ഗുണം ചെയ്യില്ലെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, മന്ത്രിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാത്രമല്ല, എംഎല്‍എമാരുടെയും ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടെയും ശമ്പളത്തില്‍ കുറവ് വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പിടിക്കുന്ന എല്ലാ തുകയും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ തിരിച്ചുകൊടുക്കും.

Recommended Video

cmsvideo
ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ നല്‍കി | Oneindia Malayalam

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ ഇതിനെ അനുകൂലിച്ചെങ്കിലും പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഭാരമാകാത്ത രീതിയില്‍ എങ്ങനെ ശമ്പളം പിടിക്കാമെന്ന ചര്‍ച്ച വന്നത്. മെയ് മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ കുറവുണ്ടാകുമെന്നാണ് വിവരം. ശമ്പള ബില്ലുകള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ടാണ് ഇന്നുതന്നെ വേഗത്തില്‍ മന്ത്രിസഭ തീരുമാനം എടുത്തത്. ക്ഷാമ ബത്ത മരവിപ്പിക്കുന്നത് പോലുള്ള ബദല്‍ മാര്‍ഗങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. കുടിശ്ശികയുള്ള 12 ശതമാനം ക്ഷാമബത്ത നല്‍കാതിരിക്കുക, ക്ഷാമബത്ത അഞ്ച് മാസം മരവിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് വന്നു.

ശിവരാജ് സിങ് ചൗഹാന് കോണ്‍ഗ്രസിന്റെ കത്രിക പൂട്ട്; നിയമയുദ്ധത്തിന് കളമൊരുങ്ങി, ഭരണഘടന ലംഘിച്ചുശിവരാജ് സിങ് ചൗഹാന് കോണ്‍ഗ്രസിന്റെ കത്രിക പൂട്ട്; നിയമയുദ്ധത്തിന് കളമൊരുങ്ങി, ഭരണഘടന ലംഘിച്ചു

അമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണംഅമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണം

മഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗംമഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗം

English summary
Some Change in Salary Challenge; detail here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X