കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴവെള്ള പാച്ചിലില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു...

  • By Desk
Google Oneindia Malayalam News

അടിമാലി: കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയില്‍ നാശനഷ്ടങ്ങളും റിപ്പോര്‍്ട്ട് ചെയ്തു തുടങ്ങി.എല്ലാ മഴക്കാലങ്ങളുപോലെ തുടക്കം തന്നെ മണ്ണിടിച്ചിലിലും ദുരിതങ്ങളുമാണ് ഇക്കുറിയും ജില്ലയെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇടപെട്ടു പെയ്യുന്ന ശക്തമായ മഴയില്‍ അടിമാലി മന്നാക്കാല സ്വദേശിയുടെ വീടിന്റെ സംരക്ഷണഭിത്തി മഴവെള്ള പാച്ചിലില്‍ ഒഴുകി പോയി.മന്നാക്കാല മുക്കാലേക്കര്‍ സ്വദേശി ദേവസിയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നത്.

വീടിന്റെ മുമ്പിലായി മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനായി നിര്‍മ്മിച്ചിരുന്ന കോണ്‍്ഗ്രീറ്റ് ഭാഗങ്ങളാണ് മഴവെള്ള പാച്ചിലില്‍ ഒഴുകി പോയത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് വീടിന്റെ ഉടമയായ ദേവസി പറഞ്ഞു. സംരക്ഷണഭിത്തി തകര്‍ന്നതോടെ വീടും അപകടവാസ്ഥയിലായിരിക്കുകയാണ്.കടമെടുത്ത പണംകൊണ്ടാണ് വീടിന്റെ സരംക്ഷണഭിത്തി നിര്‍മ്മിച്ചതെന്നും ലക്ഷങ്ങള്‍ തിരിച്ചടക്കാനുള്ള സാഹചര്യത്തില്‍ വീടും അപകടത്തിലായത് ഇരുട്ടടിയായിരിക്കുകയാണെന്നും വീട്ടുകാര്‍ പറഞ്ഞു.

news

നിലവില്‍ മണ്ണിടിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടംകൂടി വന്നതോടെ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.വരും ദിവസങ്ങളില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞാല്‍ ബാക്കിയുള്ള ഭാഗങ്ങള്‍കൂടി മണ്ണിടിയാനും സാധ്യതയുണ്ട്.നിലവില്‍ അപകടകരമായ സാഹചര്യത്തിലാണ് വീട്ടുകാര്‍ ഇവിടെ അന്തിയുറങ്ങുന്നത്.ജില്ലില്‍ രണ്ടു ദിവസങ്ങളിലായി ഇടവിട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് ചെറിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.

English summary
Some damages in house during rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X