ചില ഗവർണർമാർ സമാന്തര സർക്കാർ ആണെന്ന് ഭാവിക്കുന്നു; വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഗവർണർമാർ സമാന്തര സർക്കാർ ആണെന്ന് ഭാവിക്കുകയാണെന്നും തങ്ങളുടെ സ്വന്തം നിലയ്‌ക്ക് കാര്യങ്ങൾ ചെയ്യാമെന്നാണ് അവർ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഗവർണർമാരുടെ പ്രവൃത്തികൾ അതാണ് വ്യക്തമാക്കുന്നത്. ഗവർണർക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയുമില്ലെന്നും എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിർദേശം പിന്തുടരേണ്ടതുണ്ടെന്നും ഭരണഘടനയിൽ പറയുന്നുണ്ട്. ഭരണഘടന ശിൽപിക്ക് പോലും ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഭരണഘടനാ പദവിയിലിരുന്ന് ഗവർണർമാർ സംസ്ഥാന ഭരണത്തിൽ ഇടപെടാൻ ശ്രമിക്കുന്നതും സമാന്തര സർക്കാരാണ് തങ്ങളെന്ന് ഭാവിക്കുന്നതും നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വെല്ലുവിളിക്കുന്നതും കണ്ടു. എന്നാൽ, ഗവർണർമാരുടെ അധികാരത്തെക്കുറിച്ച് ഡോ. അംബേദ്‌കർതന്നെ പറഞ്ഞിട്ടുണ്ട്.

'ഗവർണർക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കേണ്ട ഒരു ചുമതലയുമില്ലെന്നും എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ നിർദേശം പിന്തുടരേണ്ടതുണ്ട്' എന്നുമാണ് ഭരണഘടനാ അസംബ്ലയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞത്. ഭരണഘടനാ ശിൽപ്പിക്കുതന്നെ ഇക്കാര്യത്തിൽ ഒരു സംശയവുമുണ്ടായില്ല.
ഇന്ത്യ ഇല്ലെന്നും പകരം ഭാരതം മാത്രമേയുള്ളൂവെന്നും 'യൂണിയൻ ഓഫ് സ്‌റ്റേറ്റ്‌സ്' എന്നത് 'യൂണിയൻ ഓവർ സ്‌റ്റേറ്റ്‌സ്' ആണ് എന്നുമൊക്കെ വരുത്തിത്തീർക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ചിലർ നടത്തുന്നത്. ഇന്ത്യൻ ഭരണഘടന ഇല്ലെങ്കിൽ ഇന്ത്യ എന്ന രാജ്യം തന്നെ ഇല്ല എന്നതാണ് വസ്‌തുത.
എന്നാൽ, ഭരണഘടനാ സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ചിലർ തങ്ങളുടെ അധികാരാവകാശങ്ങൾ വിസ്‌മരിച്ച് അത്തരം അട്ടിമറികൾക്ക് അനായാസമായി നിന്നുകൊടുക്കുന്നതും നാം കാണുന്നു. തെരഞ്ഞെടുപ്പു കമീഷനെ കുറിച്ചുതന്നെ ഉയരുന്ന ആക്ഷേപങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലുണ്ട്.
മുക്കാൽ നൂറ്റാണ്ടുമുമ്പ് ഭരണഘടനാ ശിൽപ്പികൾ ചർച്ചചെയ്‌ത് തള്ളിയതാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വം എന്ന ആശയം. അതിനെ പുനരുജജീവിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന അടിസ്ഥാന സങ്കൽപ്പങ്ങളോട് പ്രത്യയശാസ്‌ത്രപരമായ വിയോജിപ്പ് സംഘപരിവാറിനുണ്ട്. അതുകൊണ്ടാണ് ഭരണഘടനയെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ വിപുലമായ രാഷ്ട്രീയ പദ്ധതികൾ അവർ നടപ്പാക്കുന്നത്', അദ്ദേഹം പറഞ്ഞു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications