കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ ഷാനവാസിന്റെ സാമൂഹ്യസേവനം വെറും സോഷ്യല്‍മീഡിയ പ്രചാരണമോ?

  • By Soorya Chandran
Google Oneindia Malayalam News

നിലമ്പൂര്‍: പാവങ്ങളുടെഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ ഷാനവാസ് അകാലത്തില്‍ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന് വേണ്ടി സോഷ്യല്‍ മീഡിയയിലെ ആക്ടിവിസ്റ്റുകള്‍ ശക്തമായി നിലകൊള്ളുന്നും ഉണ്ട്.

<strong>മരിച്ചിട്ടും ഷാനവാസ് ഡോക്ടറുടെ ഫേസ്ബുക്ക് ഇപ്പോഴും ആക്ടീവ്!!!</strong>മരിച്ചിട്ടും ഷാനവാസ് ഡോക്ടറുടെ ഫേസ്ബുക്ക് ഇപ്പോഴും ആക്ടീവ്!!!

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ തന്നെ ഒരു വിഭാഗം ഡോ ഷാനവാസിനെതിരെ ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് കാലം തെളിയിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്തെല്ലാമാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷാനു ഡോക്ടര്‍ക്കെതിരെ പ്രചരിപ്പിക്കുന്നത്....

സെല്‍ഫി പ്രൊമോഷന്‍

സെല്‍ഫി പ്രൊമോഷന്‍

ഡോ ഷാനവാസ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തനങ്ങളെല്ലാം സെല്‍ഫി പ്രൊമോഷനുകളാണെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഒരു ആത്മാര്‍ത്ഥതയും കാണുന്നില്ല.

ആദിവാസികളെ വില്‍പന ചരക്കാക്കി

ആദിവാസികളെ വില്‍പന ചരക്കാക്കി

തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഷാനു ഡോക്ടര്‍ ആദിവാസികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

ജോലി ചെയ്തില്ല

ജോലി ചെയ്തില്ല

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറായി ജോലി ചെയ്യുമ്പോള്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ അദ്ദേഹം വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ലത്രെ.

മദ്യം, മയക്കുമരുന്ന്

മദ്യം, മയക്കുമരുന്ന്

ആദിവാസികള്‍ക്കിടയിലെ മദ്യപാനശാലം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന ഡോക്ടര്‍ ഷാനവാസ് മദ്യപനായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. മറ്റ് ചിലര്‍ ഒരുപടി കൂടി ഉയര്‍ന്ന് ഷാനവാസ് ഡോക്ടറെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളെന്നും വിശേഷിപ്പിക്കുന്നു.

സ്ഥലംമാറ്റം

സ്ഥലംമാറ്റം

സര്‍ക്കാര്‍ സര്‍വ്വീസില്‍ ആകുമ്പോള്‍ ഇത്തരം സ്ഥലം മാറ്റങ്ങളൊക്കെ ഉണ്ടാകും. അതിന്റെ പേരില്‍ ദു:ഖിച്ചതില്‍ വലിയ കാര്യമൊന്നും ഇല്ലെന്നാണ് മറ്റ് ചിലരുടെ വാദം.

ജോലി, വീട്

ജോലി, വീട്

ആദ്യം സ്വന്തം വീട്ടുകാര്‍, പിന്നെ ജോലി... അത് കഴിഞ്ഞിട്ട് പോരെ സാമൂഹ്യ സേവനം എന്നാണ് മറ്റ് ചിലരുടെ ചോദ്യം.

ഡോക്ടര്‍മാര്‍ തന്നെ എതിര്

ഡോക്ടര്‍മാര്‍ തന്നെ എതിര്

ഡോ ഷാനവാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പലതിന് പിന്നിലും ഡോക്ടര്‍മാര്‍ തന്നെയാണ് എന്നതാണ് വസ്തുത.

മരുന്ന് മാഫിയ

മരുന്ന് മാഫിയ

ഡോക്ടര്‍മാര്‍ക്കിടയിലെ മരുന്ന് മാഫിയക്കെതിരെ ശക്തമായ നിലപാടടുത്ത വ്യക്തിയായിരുന്നു ഡോ ഷാനവാസ്. അതുകൊണ്ട് തന്നെ ആരോഗ്യമേഖലയില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

മലപ്പുറം ഡിഎംഎക്കെതിരെ

ഡോ ഷാനവാസിന്റെ മരണത്തിന് ഉത്തരവാദി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആണെന്ന രീതിയില്‍ ഫേസ്ബുക്കില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

English summary
Some groups in social media criticise Dr Shanavas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X