Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് ബന്ധമുള്ളവര്‍ നേരത്തേ കേരളത്തിലെത്തി?

കോഴിക്കോട്: കോഴിക്കോട് സ്വദേശി ഐസിസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. അതിന് ശേഷമാണ് കണ്ണൂരിലെ ദമ്പതിമാര്‍ ഐസിസില്‍ ചേരാന്‍ വേണ്ടി ഇസ്താംബുളിലേയ്ക്ക് കടന്നുവെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കുറേ കൂടി പേടിപ്പെടുത്തുന്നതാണ്. ഐസിസുമായി ബന്ധം സ്ഥാപിച്ച ചില മലയാളികള്‍ നേരത്തെ തന്നെ കേരളത്തിലെത്തില്‍ തിരിച്ചെത്തിയിട്ടുണ്ടോ എന്നാണത്രെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിയ്ക്കുന്നത്.

ISIS

മാതൃഭൂമിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. അടുത്തിടെ ഗള്‍ഫില്‍ നിന്ന് തിരിച്ചയച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യഥാാര്‍ത്ഥത്തില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ തന്നെയാണിത്. ആരൊക്കെയാണ് ഐസിസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരിയ്ക്കുന്നത് എന്ന് കണ്ടെത്തുക ഇനി അത്ര എളുപ്പമാവില്ല. നിലവില്‍ ലഭിയ്ക്കുന്ന വിവരം പ്രകാരം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് കരുതുന്നത്. ചിലര്‍ ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീരിക്ഷണത്തിലാണ്.

നാല് മാസം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചിലര്‍ക്ക് ഐസിസ് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+