കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവനയുടെ വിവാഹം ചിലര്‍ ബഹിഷ്‌കരിച്ചോ?; കാരണം ആ പ്രമുഖന്‍?

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

കൊച്ചി: മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഭാവനയുടെ വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. വിവാഹം ലളിതമാക്കിയെങ്കിലും വിവാഹ വിരുന്ന് കെങ്കേമമാക്കാന്‍ നടിയും ബന്ധുക്കളും മറന്നില്ല. സിനിമാ രംഗത്തുനിന്നും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുനിന്നും പ്രമുഖര്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മാണിയും വെള്ളാപ്പള്ളിയും പിന്തുണയ്ക്കും; ചെങ്ങന്നൂരില്‍ സിപിഎമ്മിന് പ്രതീക്ഷ
എന്നാല്‍, വിവാഹത്തില്‍ സിനിമാ രംഗത്തെ ചിലരുടെ അസാന്നിധ്യം ശ്രദ്ധേയമായി. യുവനടന്മാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിവാഹത്തിലും പിന്നീട് നടന്ന വിവാഹ വിരുന്നിലും എത്താതിരുന്നത്. ധീരമായ തീരുമാനങ്ങള്‍കൊണ്ടും സ്ത്രീപക്ഷ നിലപാടുകള്‍കൊണ്ടും ഭാവന ബോളിവുഡിലെ നടീനടന്മാരുടെ പ്രശംസപോലും പിടിച്ചുപറ്റിയിരുന്നു. ഭാവനയുടെ നിലപാടുകള്‍ തന്നെയാണ് ചിലരുടെ അസാന്നിധ്യത്തിനും കാരണമായതെന്നാണ് സൂചന.

bhavana


മലയാള സിനിമയിലെ ഒരു പ്രമുഖനുമായി ഭാവന ഉടക്കിലാണെന്നത് സിനിമാ മേഖലയിലെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ പ്രമുഖനെ പിണക്കാതിരിക്കാനാണ് ചിലര്‍ വിവാഹത്തില്‍ നിന്നും മാറിനിന്നത്. ഭാവനയുമായി സൗഹൃദത്തിലാകുന്നവര്‍ക്ക് സിനിമയില്‍ നിന്നുതന്നെ വിലക്ക് നല്‍കാന്‍ കെല്‍പുള്ളവനാണ് പ്രമുഖനെന്നതിനാല്‍ മന:പൂര്‍വം മാറി നില്‍ക്കുകയായിരുന്നു അവര്‍.

അതേസമയം, രഹസ്യമായി ഭാവനയ്ക്ക് ആശംസയറിയിക്കാനും ഒരുവിഭാഗം മറന്നില്ല. നടീനടന്മാരുടെ സംഘടനയായ അമ്മയുടെ സജീവ പ്രവര്‍ത്തകരില്‍ ചിലര്‍ വിവാഹത്തിനെത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും സംയുക്താ വര്‍മയും ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിലും പിന്നീട് നടന്ന വിരുന്നിലും പങ്കെടുത്തിരുന്നു.

English summary
some kerala actors boycott bhavana's marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X