വനിതാ നേതാക്കളോട് പാർട്ടിയിലെ ചില പുരുഷ നേതാക്കളുടെ സമീപനം മോശം; ആർ ബിന്ദു
തിരുവനന്തപുരം; സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു. ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശം സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആർ ബിന്ദു കുറ്റപ്പെടുത്തി. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

പല സമയങ്ങളിൽ ഇതുമായു ബന്ധപ്പെട്ട പരാതികൾ ഉയർന്നെങ്കിലും അത് നേതൃത്വം പരിഗണിച്ചിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. രാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു പറഞ്ഞു.വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നത്.
വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നും അവർ പറഞ്ഞു.
അതേസമയം ലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉന്നര്‍ന്നു.നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിക്കുകയാണ്.
Recommended Video
സമ്മേളനത്തിൽ ഇന്ന് പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ അവതരിപ്പിച്ച ഭാവി കേരളത്തിന്റെ വികസന രേഖയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു. മാർച്ച് നാലിന് രാവിലെ വികസന രേഖ സംബന്ധിച്ച ചർച്ചയ്ക്ക് പിണറായി വിജയൻ മറുപടി പറയും. പാർടി സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ച ഇന്നലെ പൂർത്തിയായി. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയ്ക്ക് കോടിയേരി ബാലകൃഷ്‌ണൻ മറുപടി പറയും. സമാപന ദിനം പുതിയ സംസ്ഥാന കമ്മിറ്റിയെയും പാർടി കോൺഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കുമെന്നും സി പി എം അറിയിച്ചു












Click it and Unblock the Notifications