Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലാലിസം' മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷെഡ്യൂള്‍ തെറ്റുന്നു?

കോഴിക്കോട്: ലാലിസം ബാന്‍ഡുമായി മുന്നോട്ട് പോകാനുള്ള മോഹന്‍ലാലിന്റെ തീരുമാനത്തിനെതിരെ സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും വിയോജിപ്പ . മോഹന്‍ലാലിന്റെ സുഹൃത്തും അനുയായിയുമായ ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടയുള്ളവര്‍ ലാലിസം സംരംഭത്തെ എതിര്‍ത്തിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാലിസവുമായി ലാല്‍ എത്തിയതോടെ അദ്ദേഹം അഭിനയിക്കുന്ന പല ചിത്രങ്ങളുടേയും ഷെഡ്യൂളുകളില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നതായും പറയപ്പെടുന്നു. പല ഷെഡ്യൂളുകളും തെറ്റി . ഓഗസ്റ്റിന് ശേഷം ഒരു ലാല്‍ ചിത്രം പേലും റിലീസ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം .

Lalisom

രതീഷ് വേഗയുമായുള്ള ലാലിന്റെ അടുപ്പം നന്നായി അറിയാവുന്നതിനാലാണ് പലരും അദ്ദേഹത്തെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കാതിരുന്നത് . ദേശീയ ഗെയിംസ് വേദിയില്‍ ലാലിസം അവതരിപ്പിയ്ക്കുന്നതിന്റെ ബുദ്ധിമുട്ടുകളും മറ്റും എംജി ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു . വിവാദങ്ങള്‍ അവസാനിയ്ക്കുന്നതോടെ ലാലിസവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് മോഹന്‍ലാലിന്റെ പദ്ധതി . സത്യന്‍ അന്തിക്കാടിന്റെ ചിത്രം പൂര്‍ത്തിയായ ശേഷം ഈ മാസം 15 മുതല്‍ രഞ്ജിത്ത് ചിത്രത്തിലാണ് ലാല്‍ അഭിനയിക്കേണ്ടത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+